Saturday December 15th, 2018 - 7:32:pm
topbanner

കലിതുള്ളിയ കാലവര്‍ഷത്തിനല്‍പ്പം ശമനം: ഹൈറേഞ്ചിലേയ്ക്ക് സഞ്ചാരികള്‍ എത്തിതുടങ്ങി; അധികമായിട്ടെത്തുന്നത് അറബ് സഞ്ചാരികള്‍..

fasila
കലിതുള്ളിയ കാലവര്‍ഷത്തിനല്‍പ്പം ശമനം: ഹൈറേഞ്ചിലേയ്ക്ക് സഞ്ചാരികള്‍ എത്തിതുടങ്ങി; അധികമായിട്ടെത്തുന്നത് അറബ് സഞ്ചാരികള്‍..

അടിമാലി : കലിതുള്ളിപെയ്ത കാലവര്‍ഷ മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായതോടെ ഹൈറേഞ്ചിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചു. അറബ് സ്ചാരികളാണ് ഹൈറേഞ്ചിന്റെ കുളിരുതേടി ഇപ്പോള്‍ അധികമായിട്ടെത്തുന്നത്. 

കലിതുള്ളി പെയ്ത കാലവര്‍ഷ മഴയില്‍ ഹൈറേഞ്ചിലെ കാര്‍ഷിക മേഖല പൂര്‍ണ്ണമായി തകര്‍ന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയും ദുരന്ത ഭീതിയില്‍ ആളൊഴിഞ്ഞ് അനാഥമായിരുന്നു. ദേശീയപാതകളിലടക്കം വന്‍തോതില്‍ മണ്ണിടിച്ചിലും മരംവീഴ്ച്ചയും പതിവായതോടെ ഹൈറേഞ്ചിലേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ കടന്നുവരവ് നിലച്ചിരുന്ന അവസ്ഥയായിരുന്നു.

മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ ഹോട്ടലുകളും കോട്ടേജുകളും ആലുകളില്ലാതെ അടച്ചിടുന്ന സ്ഥിതിയില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച്ചകാലമായി കലിതുള്ളിപെയ്ത കാലവര്‍ഷ മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായി വെയില്‍ വെളിച്ചം വീണുതുടങ്ങിയതോടെ സ്വദേശീയരും വിദേശീയരുമായ സ്ചാരികളുടെ കടന്നുവരവില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

മഴ മാറിയതോടെ നിശ്ചലമായിരുന്ന വിനോദ സഞ്ചാരമേഖലയ്ക്ക് ഉണര്‍വ്വുണ്ടായിട്ടുണ്ടെന്നും അറബ് സഞ്ചാരികളാണ് ഏറ്റഴും കൂടുതല്‍ ഇവിടേയ്ക്ക് എത്തുന്നതെന്നും ഡി റ്റി പി സി അധികൃതര്‍ പറഞ്ഞു. മണല്‍കാറ്റിന്റെ ചൂടില്‍ നിന്നും ഹൈറേഞ്ചിന്‍രെ കുളിരുതേടി അറബ് സ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ വിനോദ സ്ചാരമേഖല ഉണര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസ്സത്തിനുളിളില്‍ ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ ഫാല്‍സ് സന്തര്‍ശിക്കുവാനെത്തിയത് അയ്യായിരത്തോളം സഞ്ചാരികളാണ്. ശക്തമായ കാലവര്‍ഷ മഴയില്‍ വെള്ളച്ചാട്ടങ്ങള്‍ സജീവമായതും മനോഹര കാഴ്ച്ചയാമ് സമ്മാനിയ്ക്കുന്നത്.

വരും ദിവസ്സങ്ങളില്‍ മഴ തോര്‍ന്ന് നിന്നാല്‍ സഞ്ചാരികളുടെ കടന്നുവരവില്‍ വര്‍ദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിനോദ സ്ചാര മേഖലയെ ആശ്രയിച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നവരും. മാത്രവുമല്ല അധികം താമസിയാതെ നീലക്കുറിഞ്ഞ് വസന്തം കൂടി വരുന്നതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര മേഖല ഉണരുന്നതിനൊപ്പം കടുത്ത സാമ്പത്തീക പ്രതിസന്ധിയേയും മറികടക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും. 

English summary
sree narayanapuram ripple waterfall tourism center
topbanner

More News from this section

Subscribe by Email