Tuesday September 25th, 2018 - 12:43:pm
topbanner

പാലായില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് കുറഞ്ഞ പലിശ നിരക്കില്‍ 500 പേര്‍ക്ക് വായ്പ നല്‍കുന്നു

NewsDesk
പാലായില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് കുറഞ്ഞ പലിശ നിരക്കില്‍  500 പേര്‍ക്ക്  വായ്പ നല്‍കുന്നു

പാലാ: സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കായി കുറഞ്ഞ പലിശ നിരക്കില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പ നല്‍കുന്നു.  പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് പാലാ ശാഖയാണ് പദ്ധതി നടപ്പാക്കുന്നത്.   വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം ജനുവരി 5-ന് ഉച്ചകഴിഞ്ഞ് 2-ന് പാലാ ശാലോം പാസ്റ്ററല്‍ സെന്ററില്‍ വച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ വി.ജി. മാത്യു നിര്‍വ്വഹിക്കും.  ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ അദ്ധ്യക്ഷത വഹിക്കും. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിഎം ഷെല്ലി ജോസഫ്, പാലാ ബ്രാഞ്ച് ചീഫ് മാനേജര്‍ കെ.ജെ. ചാക്കോ,  പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. മാത്യു പുല്ലുകാലായില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
 
പാലായില്‍ നടക്കുന്ന ചടങ്ങില്‍ 500 പേര്‍ക്ക് ഡി.ആര്‍.ഐ. വായ്പ വിതരണം ചെയ്യും. 20000 രൂപയും, 15,000 രൂപയും വീതമാണ് വായ്പ നല്‍കുന്നത്. വീടുകളുടെ നവീകരണത്തിനും ചെറുകിട കച്ചവടത്തിനും, കൃഷി ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് തുക ചെലവഴിക്കേണ്ടത്. നാലുശതമാനം മാത്രമാണ് പലിശ ഈടാക്കുന്നത്. ഈടൊന്നുമില്ലാതെ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഗ്യാരണ്ടിയോടെയാണ് വായ്പ നല്‍കുന്നത്.
 
പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി കണ്ടെത്തിയ നാനാജാതി മതസ്ഥരായ ആളുകള്‍ക്കാണ് സാമൂഹ്യപ്രതിബദ്ധത ലക്ഷ്യമാക്കി വായ്പ അനുവദിക്കുന്നത്.  പാലാ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ രണ്ടുമാസം തുടര്‍ച്ചയായി  പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രവര്‍ത്തകരുടെ സഹകരണത്തോടെ പരിശ്രമിച്ചാണ് മെഗാവായ്പയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

Read more topics: south indian, bankl, loan ,mela ,at ,pala
English summary
south indian bankloan mela at pala, keralam
topbanner

More News from this section

Subscribe by Email