Friday September 21st, 2018 - 5:45:pm
topbanner
Breaking News

സൗമ്യ ആത്മഹത്യ ചെയ്ത സംഭവം; ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി ബുധനാഴ്ച കണ്ണൂരിലെത്തും

Renjini
സൗമ്യ ആത്മഹത്യ ചെയ്ത സംഭവം; ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി ബുധനാഴ്ച കണ്ണൂരിലെത്തും

കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി ബുധനാഴ്ച കണ്ണൂരിലെത്തും .വനിതാ ജയിലിലെത്തുന്ന ഡി.ഐ.ജി സംഭവത്തിൽ ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് ഡി.ജി.പിക്ക് സമർപ്പിക്കും .

അതിനിടെ സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായാണ് റീജണൽ വെൽഫേർ ഓഫീസറുടെ റിപ്പോർട്ട്.സൗമ്യയുടെ ഡയറിക്കുറിപ്പുകൾ അന്വേഷണ സംഘം അടുത്ത ദിവസം പരിശോധിക്കും .

ഡയറിക്കുറിപ്പുകൾ തുടരന്വേഷണത്തിൽ നിർണായകമാകുമെന്നും കേസിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന വിവരങ്ങൾ ഡയറിയിലുണ്ടെന്നുമാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന

Read more topics: soumya, suicide, case
English summary
soumya suicide case The North Central Jail DIG will reach Kannur on Wednesday
topbanner

More News from this section

Subscribe by Email