Monday September 24th, 2018 - 3:38:am
topbanner

തളിപ്പറമ്പിൽ സോളോഡ്രാമ ഫെസ്റ്റ് വരുന്നു

NewsDesk
തളിപ്പറമ്പിൽ സോളോഡ്രാമ ഫെസ്റ്റ് വരുന്നു


തളിപ്പറമ്പ്: കേരളത്തിലെ പ്രശസ്തമായ ഏകാനാട്യ നാടകങ്ങളുടെ പ്രദര്ശനത്തിന് തളിപ്പറമ്പില്‍ അരങ്ങൊരുങ്ങുന്നു. തളിപ്പറമ്പ് സൗഹൃദവേദിയും സമർപ്പണ തീയറ്റർ ഗ്രൂപ്പുമാണ് 30, 31 തീയതികളില്‍ ചിന്മയ വിദ്യാലയത്തില്‍ സോളോ ഡ്രാമ ഫെസ്റ്റ് നടത്തുന്നത്.

30 ന് വൈകുന്നേരം 6 മണിക്ക് സിനിമ സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്യും. ജെയിംസ് മാത്യു എം.എൽ.എ, തളിപ്പറമ്പ് നഗരസഭ ചെയര്‍മാൻ മഹമൂദ് അള്ളാംകുളം എന്നിവർ വിശിഷ്ടാഥിതികളാവും. സംസ്ഥാനത്തെ ശ്രദ്ധേയമായ എട്ട് ഏക നാട്യനാടകങ്ങള്‍ രണ്ടു ദിവസങ്ങളിലായി അരങ്ങിലെത്തും.

31 ന് നടക്കുന്ന നാടക സംവാദം എഴുത്തുകാരന്‍ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിൽ നടൻ സന്തോഷ് കീഴാറ്റൂർ , പി.സി.വിജയരാജന്‍, ഡോ. എം.രവീന്ദ്രനാഥ്, ഡോ.പി.കെ.രണ്ജീവ്,സുബൈര്‍ സൂപ്പർവിഷൻ പങ്കെടുത്തു.

English summary
solo drama fest at taliparamba 30,31 January 2016 taliparamba, kannur fest director santhosh keezhattoor
topbanner

More News from this section

Subscribe by Email