Wednesday November 21st, 2018 - 1:29:pm
topbanner

സോളോ ഡ്രാമ ഫെസ്റ്റിന് തളിപ്പറമ്പില്‍ അരങ്ങുണര്‍ന്നു

ദീപ്തി ഭാര്‍ഗവ്
സോളോ ഡ്രാമ ഫെസ്റ്റിന് തളിപ്പറമ്പില്‍ അരങ്ങുണര്‍ന്നു

തളിപ്പറമ്പ്: സോളോ ഡ്രാമ ഫെസ്റ്റിന് തളിപ്പറമ്പില്‍ അരങ്ങുണര്‍ന്നു. പ്രമുഖ സിനിമാ സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജീവിതം അസഹിഷ്ണുതക്കും ദുഷ്ചിന്തകള്‍ക്കും ഉള്ള അവസരമല്ലെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് സൗഹൃദ വേദിയും സമര്‍പ്പണ തീയറ്റേഴ്‌സുമാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ചിന്മയ മിഷന്‍ സ്‌ക്കൂളിലാണ് പരിപാടി. സ്വാഗത സംഘം ചെയര്‍മാന്‍ പി.സി.വിജയരാജന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം മുഖ്യാതിഥിയായി. നടന്‍ സന്തോഷ് കീഴാറ്റൂര്‍, ഡോ.പി.കെ.രഞ്ജീവ്, ഒ.കെ.കുറ്റിക്കോല്‍, രജിതാ മധു, ഡോ.എം.രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് അപ്പുണ്ണി ശശിയുടെ തിരഞ്ഞെടുപ്പ്, അമല്‍രാജിന്റെ രാഗിണി, ജിഷ അഭിനയയുടെ അവന്‍ അവള്‍ എന്നീ നാടകങ്ങള്‍ അരങ്ങേറി. ഞായറാഴ്ച വൈകുന്നേരം നാല് നാടകങ്ങള്‍ അരങ്ങേറും.

English summary
solo drama fest 2016 taliparamba, kannur
topbanner

More News from this section

Subscribe by Email