Tuesday November 13th, 2018 - 1:14:pm
topbanner

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഒമ്പത്‌ പേര്‍ക്കെതിരെ കേസ്

suvitha
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഒമ്പത്‌ പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തികളെ സ്ഥിരമായി അപകീര്‍ത്തിപ്പെടുത്തുകയും, വധഭീഷണി മുഴക്കുകയും ചെയ്യുതുവെന്ന പരാതിയില്‍ പാല്ലോട് പൊലീസ് ഒമ്പത്‌ പേര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രവാസി മലയാളിയും നെടുമങ്ങാട് തെന്നൂര്‍ പള്ളിക്കുന്ന നബീല്‍ മന്‍സിലില്‍ കമറുദ്ദീന്‍ നജീബ് ആണ് പരാതിക്കാരന്‍ നിരന്തരമായി തന്നെയും, കുടംബത്തേയും വധിക്കുമെന്നും, അപകീര്‍ത്തിപരമായ രീതിയില്‍ ഭാര്യയുടേയും കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നുള്ളതാണ് പരാതിയിലെ ഉള്ളടക്കം.

കമറുദ്ദീന്‍ നജീബിന്റെ വിദ്യാര്‍ത്ഥിയായ മകനെയും കൂട്ടുകാരെയും നവമാധ്യമങ്ങള്‍ ഉപയോഗിച്ച് മാനസികമായും അശ്ലീലമായിസംസാരിച്ച് പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരം ഹൈടെക്സെല്‍, സൈബര്‍സെല്ല്, റൂറല്‍ എസ്.പി, പാലോട് പ്രിന്‍സിപ്പല്‍ എസ്.ഐ. എന്നിവര്‍ക്ക് രേഖാമൂലം തെളിവുകള്‍ ഹാജരാക്കിയാണ് പരാതി നല്‍കിയിട്ടുള്ളത്.

കണ്ണൂര്‍ സ്വദേശി എം.വി.സന്ദീപ്, കൊല്ലം ശൂരനാട് സ്വദേശി അഷരഫ് ആനയടി, അഖില്‍ ദേവ്, കണ്ണൂര്‍ സ്വദേശി സിറാജ് തറയില്‍, മലപ്പുറം സ്വദേശി ജല്‍ജോസ്, ജയിംസ് ലോനപ്പന്‍, ശ്യം തരംഗിണി, സജീബ് നെടുമങ്ങാട്, ഷാന്‍ പാലോടന്‍ ഉള്‍പ്പെടെയുള്ളവരാണ് മറ്റു കുറ്റാരോപിതര്‍. ഇവര്‍ക്കെതിരെ ബാലവകാശ സംരക്ഷണനിയമം അനുസരിച്ചാണ് എഫ്.ഐ.ആര്‍.

തങ്ങള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞ് ഇവര്‍ തുടര്‍ച്ചയായി പരാതിക്കാരനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളായിട്ടുണ്ട് എന്നാണ് പൊലീസ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാല്ലോട് സി.ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പരാതി അന്വേഷിക്കുന്നത്.

English summary
The case against nine persons for promoting defamatory false stories through social media
topbanner

More News from this section

Subscribe by Email