Friday April 19th, 2019 - 2:29:pm
topbanner
topbanner

അപകീര്‍ത്തിപരമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഫിജോ ടി ജോസഫിനെതിരെ സര്‍ക്കാര്‍ തലത്തില്‍ പരാതി പ്രളയം

suvitha
അപകീര്‍ത്തിപരമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഫിജോ ടി ജോസഫിനെതിരെ സര്‍ക്കാര്‍ തലത്തില്‍ പരാതി പ്രളയം

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തികളെ സ്ഥിരമായി അപകീര്‍ത്തിപ്പെടുത്തുകയും, വധഭീഷണി മുഴക്കുകയും ചെയ്യുന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ഫിജോ ടി ജോസഫ് എന്ന ഫിജോ ഹാരീസിന് എതിരെ മുഖ്യമന്ത്രിയും, ഡി.ജി.പി.യ്ക്കും മനുഷ്യാവകാശ കമ്മീഷന്റെയും മുമ്പാകെ പരാതി പ്രളയം. പ്രവാസിമലയാളിയും നെടുമങ്ങാട് തെന്നൂര്‍ പള്ളിക്കുന്ന നബീല്‍ മന്‍സിലില്‍ കമറുദ്ദീന്‍ നജീബ് ആണ് പരാതിക്കാരന്‍ നിരന്തരമായി തന്നെയും, കുടംബത്തേയും വധിക്കുമെന്നും, അപകീര്‍ത്തിപരമായ രീതിയില്‍ ഭാര്യയുടേയും കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നുള്ളതാണ് പരാതിയിലെ ഉള്ളടക്കം. കമറുദ്ദീന്‍ നജീബിന്റെ വിദ്യാര്‍ത്ഥിയായ മകനെയും കൂട്ടുകാരെയും നവമാധ്യമങ്ങള്‍ ഉപയോഗിച്ച് മാനസികമായി പീഡിപ്പിച്ചുവെന്ന് പരതിയില്‍ പറയുന്നു.

തിരുവനന്തപുരം ഹൈടെക്‌സെല്‍, സൈബര്‍സെല്ല്, റൂറല്‍ എസ്.പി., പാലോട് പ്രിന്‍സിപ്പല്‍ എസ്.ഐ. എന്നിവര്‍ക്കും കഴിഞ്ഞ ബുധനാഴ്ച രേഖാമൂലം തെളിവുകള്‍ ഹാജരാക്കിയാണ് പരാതി നല്‍കിയിട്ടുള്ളത്. കുറ്റാരോപിതയായ ഫിജോ ഹാരിസിന് എതിരെ മറ്റൊരു പ്രവാസി മലയാളിയായ സ്ത്രീയായ അനുമാത്യു മണ്ണന്തല പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കുറ്റപത്രം തയ്യാറാകുന്ന സാഹചര്യത്തിലാണ് അടുത്ത സംഭവം ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ട് ചെന്നും ഫോണില്‍ വിളിച്ചും മാധ്യമപ്രവര്‍ത്തകയാണെന്ന് സ്വയം അവകാശപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായിട്ടുള്ള ഒരുകൂട്ടം പരാതികളില്‍ ക്രൈംബ്രാഞ്ചും സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തിവരുകയാണ്.

പാലോട് സ്റ്റേഷനില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ഫിജോ ഹാരിസിനെ കൂടാതെ കണ്ണൂര്‍ സ്വദേശി എം.വി.സന്ദീപ്, കൊല്ലം ശൂരനാട് സ്വദേശി അഷരഫ് ആനയടി, അഖില്‍ ദേവ്, കണ്ണൂര്‍ സ്വദേശി സിറാജ് തറയില്‍, മലപ്പുറം സ്വദേശി ജല്‍ജോസ്, ജയിംസ് ലോനപ്പന്‍, ശ്യം തരംഗിണി, സജീബ് നെടുമങ്ങാട്, ഷാന്‍ പാലോടന്‍ ഉള്‍പ്പെടെയുള്ളവരാണ് മറ്റു കുറ്റാരോപിതര്‍. ലഭിച്ച പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള പരാതിക്കാരനില്‍ നിന്നുള്ള തെളിവു സമയത്ത് ഹൈടെക് സെല്ലില്‍ ഹാജരാക്കിയിട്ടുള്ള നജീബിന്റെ ഫോണിലേയ്ക്ക് വന്ന അശ്ലീല സന്ദേശങ്ങളും, ഹൈടെക് സെല്ല് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതും അന്വേഷണത്തെ നിര്‍ണ്ണായകമായി സഹായിച്ചിട്ടുണ്ട് എന്ന് ഹൈടെക് സെല്ല് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങള്‍ക്ക് എതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഫിജോ ഹാരിസും സജീവ് നെടുമങ്ങാട്, ഫിജോയുടെ ഭര്‍ത്താവ് ഹാരിസ് എന്നിവര്‍ പോലീസ് സ്റ്റേഷനില്‍ എത്തി എസ്.ഐ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും പിന്നീട് സംഭവങ്ങള്‍ തത്സമയം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും, സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫിജോ ഹാരിസിനെതിരെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളില്‍ നിന്നും സമാനമായി സര്‍ക്കാരിന് ലഭിച്ച പരാതികളില്‍ കേരളാ പോലീസിന്റെ വിവിധ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയും അംഗങ്ങള്‍, പോലീസ് കംപ്ലെയിന്റെ അതോറിറ്റി ഉള്‍പ്പെടെയുള്ളവയുടെ പേരും ദുരുപയോഗം ചെയ്യുന്നതും പോലീസ് ഉദ്യോഗസ്ഥരെ ഫിജോ ഹാരിസ് ഭീഷണിപ്പെടുത്തി എന്നുള്ള പരാതിയിലും അന്വേഷണം പുരോഗമിക്കുന്നതായും സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഫിജോ ഹാരീസിന്റെ സംഘത്തിനെതിരെ പരാതി നല്‍കുന്നവര്‍ക്കെതിരെ ഫിജോ പിന്നീട് കള്ളപ്പരാതികള്‍ നല്‍കുന്നത് ഗൗരവമായി തന്നെയാണ് കാണുന്നതെന്നും ആഭ്യന്തരവകുപ്പും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ സൈബര്‍ സെല്ല് വഴി നടത്തിയ അന്വേഷണത്തില്‍ ഫിജോയ്‌ക്കെതിരെ നിയമനടപടിയ്ക്ക് സഹായകമായ ഏതാനും തെളിവുകല്‍ ലഭിച്ചിട്ടുണ്ട് എന്നുമാണ് ആഭ്യന്തരവകുപ്പ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. മുഖ്യമന്ത്രി ഇടപെട്ട് സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായി ദുഷ് പ്രചരണം നടത്തുന്ന ഫിജോ ടി ജോസഫിനെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് പരാതിക്കാരുടെ നിലവിലുള്ള പ്രതീക്ഷ.

English summary
Threat to social media, A complaint was filed against Fijo TJ Joseph at the government level for spreading
topbanner

More News from this section

Subscribe by Email