Wednesday September 19th, 2018 - 3:17:pm
topbanner
Breaking News

സാമൂഹ്യമാധ്യമങ്ങളിലൂടെ ആരോപണം: ഫിജോ ടി ജോസഫിനെതിരെ പിസി ജോര്‍ജ് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു

suvitha
സാമൂഹ്യമാധ്യമങ്ങളിലൂടെ ആരോപണം: ഫിജോ ടി ജോസഫിനെതിരെ പിസി ജോര്‍ജ് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു

കോട്ടയം: സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറ്റുമാനൂരിലെ വ്യാജ മാധ്യമ പ്രവര്‍ത്തിക ഫിജോ.ടി ജോസഫ് എന്ന ഫിജോ ഹാരിസ് പി.സി. ജോര്‍ജ്ജ് എം എല്‍എ യ്ക്ക് എതിരെ നടത്തിയ ആരോപണം അടിസ്ഥാനരഹിതവും, വ്യാജവുമാണ് എന്ന് കാണിച്ച് പി .സി. ജോര്‍ജ്ജ് എം. എല്‍ .എ കോട്ടയം എസ്.പി.യ്ക്ക് നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പോലീസ്‌സ്റ്റേഷനില്‍ കേസടുത്ത് അന്വേഷണം ആരംഭിച്ചു. സംഭംവം സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധികരിച്ച ഓണ്‍ലൈന്‍ പത്രത്തിനും എതിരെയും അന്വേഷണം ഉണ്ടാവുമെന്നാണ് പോലീസ് നല്‍കുന്ന സൂചനകൾ.

കഴിഞ്ഞ 11-ാം തീയതി തിങ്കാളാഴ്ചയാണ് ഫിജോ തല്‍സമയം തന്റെ ഫെയ്‌സ് ബുക്കിലുടെ പി .സി. ജോര്‍ജ്ജ് എം എല്‍. എ യ്ക്ക് എതിരെ രംഗത്ത് വന്നത്. ഫിജോ ടി ജോസഫെന്ന ഫിജോഹാരിസിനോ ഭര്‍ത്താവ് ഹാരിസിന് കേരള ബ്രേക്കിംഗ് ന്യൂസ് എന്ന പത്രവുമായി നിയമപരമായി യാതൊരു ബന്ധമില്ലായെന്ന് പത്രത്തിന്റെ യഥാര്‍ത്ഥ ഉടമ തിരുവനന്തപുരം സ്വദേശി രാജേഷ് സ്വയം വെളിപ്പെടുത്തിയ ശബ്ദരേഖ നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്.

കോട്ടയം, ആലപ്പുഴ, തിരിവനന്തപുരം, പത്തനംതിട്ട , ഇടുക്കി ജില്ലകളിലെ പോലീസ് സേറ്റഷനുകളില്‍ ഫിജോ ടി ജോസഫിന് എതിരെ പരാതികള്‍ നിലവില്‍ ഉണ്ട്. ഫിജോ കള്ളവാര്‍ത്തകള്‍ നല്‍കി മാനസികമായി പീഡിപ്പിച്ചവരാണ് പരാതിക്കാര്‍. പരാതി നല്‍കിയ പ്രവാസി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ അനുമാത്യു ഐ.ജി. ശ്രീജിത്തിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പ്രവാസി ശബ്ദത്തിലും, ഫിജോയുടെയും ഭര്‍ത്താവ് ഹാരിസിന്റെയും എഫ്.ബി. ടൈം ലൈനിലുടെ പ്രചരിപ്പിച്ചതിനെതിരെ അനിമാത്യു പ്രവാസി കാര്യമന്ത്രാലയം വഴി കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് രേഖാമുലം പരാതി നല്‍കിയിട്ടുണ്ട്, മുഖ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം .വി. ജയരാജന്‍ കുറ്റാരോപിതയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ പരാതികളോ, അന്വേഷണമോ നടക്കുന്നില്ലയെന്ന് രേഖാമുലം എഴുതിക്കൊടുത്തു വന്ന ഫിജോയുടെ അവകാശവാദം സംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുവാന്‍ സി.പി.ഐ. എം ഘടകങ്ങള്‍ ശക്തമായ നീക്കം ആരംഭിച്ചിട്ടുണ്ട്.

ഫിജോ ടി ജോസഫിന് എതിരെ ഏറ്റുമാനൂര്‍ മണ്ണന്തല പാലോട് സ്റ്റേഷനുകളില്‍ നല്‍കിയിട്ടുള്ള പരാതികളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണ്. ഫിജോയുടെ ഭീഷണികള്‍ക്കും, വ്യാജവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ നല്‍കിയുള്ള പീഢനകളള്‍ക്ക് ഇരയായിട്ടുള്ളവര്‍ സമര്‍പ്പച്ചിട്ടുള്ള പരാതിയില്‍ എ.ഡിജിപി ഇന്റലിജെന്‍സിന്റെ നേത്യത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തുന്ന ഫിജോയുടെ പ്രവര്‍ത്തനം പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

Read more topics: social media, Ffijo t joseph,
English summary
Alleged through social media; PC George M Asst. L The investigation was initiated in the complaint
topbanner

More News from this section

Subscribe by Email