Tuesday October 23rd, 2018 - 3:28:pm
topbanner
Breaking News

ലൈംഗീക കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഈ കാലത്ത് ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണം: ഡോ.എം.എസ് അലക്‌സാണ്ടര്‍

Neethu
ലൈംഗീക കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഈ കാലത്ത് ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണം: ഡോ.എം.എസ് അലക്‌സാണ്ടര്‍

കോട്ടയം: ലൈംഗീക കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഈ കാലത്ത് ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്ന് യു.കെയിലെ പ്രശസ്ത മലയാളി സൈക്കോളജിസ്റ്റ് ഡോ.എം.എസ് അലക്‌സാണ്ടര്‍. പത്തുവയസുമുതല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ ഇത്തരത്തിലുളള വിദ്യാഭ്യാസം നല്‍കണം. ഇന്റര്‍നെറ്റിന്റെ വിശാലമായ ലോകത്തിലുടെ പലപ്പോഴും കുട്ടികള്‍ വഴിതെറ്റുകയാണ്.

അവരെ തിരുത്താനും സമൂഹത്തിലെ ഉത്തരവാദപ്പെട്ട പൗരന്മാരായി മാറ്റുന്നതിനും ലൈംഗീക വിദ്യാഭ്യാസം അനിവാര്യമാണ്. പ്രൈമറി തലം മുതല്‍ ലൈംഗീക വിദ്യാഭ്യാസം ആരംഭിക്കണം. ലൈംഗീക ചൂഷണം രോഗത്തിന്റെ ഭാഗമായുളളതല്ല. ലൈംഗീക ചൂഷണം മറ്റുളളവരുടെ വികാരങ്ങളെ മാനിക്കാതെ സ്വാര്‍ഥതയോടെ ചെയ്യുന്നതാണ്. ലൈംഗീകത രോഗമല്ല. അപൂര്‍വം ചിലരില്‍ ഹൈപ്പര്‍ സെക്ഷ്യാലിറ്റി ഉണ്ടാകാം.

കോട്ടയം പ്രസ്‌ക്‌ളബില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ലൈംഗീകാതിക്രമങ്ങളുടെ മാറുന്ന മുഖം കുറ്റകൃത്യമോ, ആസക്തിയോ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. അലക്‌സാണ്ടര്‍. ഡോ. വര്‍ഗീസ് പി പുന്നൂസ്, പ്രസ്‌ക്‌ളബ് പ്രസിഡന്റ് സാനുജോര്‍ജ് തോമസ്, സെക്രട്ടറി എസ്. സനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Read more topics: kottayam, students, sex,
English summary
sex study in students
topbanner

More News from this section

Subscribe by Email