Friday February 22nd, 2019 - 5:43:am
topbanner

പാലക്കാട് വീട് വാടകക്കെടുത്ത് അനാശാസ്യം; ഒമ്പത് പേര്‍ പിടിയില്‍

NewsDesk
പാലക്കാട് വീട് വാടകക്കെടുത്ത് അനാശാസ്യം; ഒമ്പത് പേര്‍ പിടിയില്‍

പാലക്കാട്: വീട് വാടകക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്ന രണ്ടു സംഘങ്ങള്‍ പിടിയല്‍. കിണാശ്ശേരി ആനപ്പുറക്കാട് വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിരുന്ന സംഘങ്ങളാണ് പോലീസ് പിടിയിലായത്. പട്ടാമ്പി സ്വദേശി സേതുമാധവന്‍ (40), ഇടനിലക്കാരന്‍ വര്‍ക്കല സ്വദേശി സുബൈര്‍ (43) എന്നിവരും തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ യുവതികളുമാണ് പിടിയിലായത്.

കഴിഞ്ഞ രണ്ടു മാസമായി ഇവര്‍ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഘത്തിലെ മുഖ്യകണ്ണിയെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ടൗണ്‍ സൗത് സി.ഐ പ്രമോദ്, സി.പി.ഒ രാജീവ്, സതീഷ്, വനിത സി.പി.ഒ ഷീല എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

രണ്ടാമത്തെ സംഘത്തിലെ അഞ്ചുപേരെ പിടികൂടിയത് പുതുശ്ശേരി മരുതറോഡിലെ കെട്ടിടത്തില്‍ നിന്നാണ്. ഇവര്‍ മരുതറോഡ് പെട്രോള്‍ ബങ്കിന് സമീപം വീട് വാടകക്കെടുത്ത് ഒരുമാസക്കാലമായി അനാശാസ്യം നടത്തിവരുകയായിരുന്നു. കസബ പോലീസാണ് ഇവരെ പിടികൂടിയത്. മണ്ണാര്‍ക്കാട് സ്വദേശി മുരളീകൃഷ്ണന്‍ (52), സിജ (38), വടവന്നൂര്‍ സ്വദേശി അനൂപ് (48), വടക്കഞ്ചേരി സ്വദേശി സുനിത (30), ഒലവക്കോട് സ്വദേശി ലതിക (55) എന്നിവരാണ് പിടിയിലായത്. 11,000 രൂപക്കാണ് കെട്ടിടം വാടകക്കെടുത്തിരുന്നത്. ആവശ്യക്കാരായി എത്തുന്നവര്‍ക്ക് ഭക്ഷണവും, മദ്യവും സൗജന്യമാണ്. ദിനം പ്രതി അപരിചിതരായ ആളുകള്‍ ഈ വീട്ടില്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് പോലിസില്‍ വിവരം നല്‍കിയത്.

ഇവിടെ നിന്ന് 30,000 രൂപ, ആറ് മെബൈല്‍ ഫോണ്‍, വിദേശ മദ്യം, ഗര്‍ഭനിരോധ ഉറകള്‍ എന്നിവ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ റിമാന്‍ഡ് ചെയ്തു. സി.ഐ എം.എം.ഷാജിയും സംഘവുമാണ് അനാശാസ്യ സംഘത്തെ വലയിലാക്കിയത്.

പ്രതിഫല തര്‍ക്കം; കട ഉദ്ഘാടനം ചെയ്യാതെ മടങ്ങിയ നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു

ലൈംഗിക അനുഭവങ്ങളുമായി സണ്ണിലിയോണ്‍ കഥകളെഴുതുന്നു

Viral News

Read more topics: sex racket, palakkad
English summary
sex racket team arrest in palakkad
topbanner

More News from this section

Subscribe by Email