Thursday September 20th, 2018 - 12:32:am
topbanner
Breaking News

ദേശീയപാതയില്‍ കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളിയ വാഹനം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു: ഇതിനിടയില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു

NewsDesk
ദേശീയപാതയില്‍ കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളിയ വാഹനം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു: ഇതിനിടയില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു

തൃശൂര്‍: ദേശീയപാതയില്‍ കക്കൂസ് മാലിന്യം തള്ളിയ വാഹനം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. മരത്താക്കര ചിലങ്ക പാടത്തിന് സമീപം പുലര്‍ച്ചെ അഞ്ചരക്കാണ് സംഭവം. ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പാടത്തേക്ക് ഒഴുക്കിവിടുന്നത് ആദ്യം കണ്ടത് ദേശീയപാത അഥോറിറ്റി ജീവനക്കാരാണ്.

ഇവര്‍ ലോറിക്ക് സമീപം എത്തിയപ്പോഴേക്കും വാഹനം ഓടിച്ച് പോയി. പുറകേപോയി കുഞ്ഞനംപാറ ജങ്ഷനില്‍വച്ച് വാഹനം ദേശീയപാത അഥോറിറ്റി ജീവനക്കാര്‍ തടഞ്ഞു. വിവരം അറിഞ്ഞ് നാട്ടുകാര്‍ എത്തി വിവിധ പഞ്ചായത്ത് പ്രതിനിധികളും സ്ഥലത്തെത്തി. ഇതിനിടയിലാണ് ചിലര്‍ വാഹനം തകര്‍ത്തത്. സംഭവം അറിഞ്ഞ് എത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ ഒല്ലൂര്‍ പോലീസില്‍ വിവരം അറിയിച്ചു.

ഇതിനിടയില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. ലോറിഉടമക്കെതിരെ പഞ്ചായത്ത് രാജ് നിയമമനുസരിച്ച് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Read more topics: thrissur, sewage, vehicle,
English summary
sewage vehicle nattukar thallithakarthu
topbanner

More News from this section

Subscribe by Email