Wednesday April 24th, 2019 - 1:42:am
topbanner
topbanner

ലൈംഗിക പീഡനം നടത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയുമായി പ്രവാസിയായ യുവാവിനെതിരെ അമ്മ നടി രംഗത്ത്

NewsDesk
ലൈംഗിക പീഡനം നടത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയുമായി പ്രവാസിയായ യുവാവിനെതിരെ അമ്മ നടി രംഗത്ത്

ആലപ്പുഴ: ലൈംഗിക പീഡനം നടത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയുമായി പ്രവാസിയായ യുവാവിനെതിരെ അമ്മ നടി രംഗത്ത്. കായംകുളം സ്വദേശിയായ സീരിയൽ നടിയുടെ പരാതിയിൽ എറണാകുളം സ്വദേശി സിയ (37) എന്നയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു പ്രമുഖ മലയാളം ചാനലിലെ ജനപ്രിയ സീരിയലിൽ അമ്മയായി ശ്രദ്ധേയയായ അറുപത്തിയൊന്നുകാരിയായ നടി നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഫോണിലൂടെ തന്നെ പരിചയപ്പെട്ട യുവാവ് സുഹൃദ് ബന്ധം സ്ഥാപിക്കുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്തെന്നാണ് നടിയുടെ പരാതി.

യുവാവ് ഒരു സ്മാർട്ട് ഫോൺ വാങ്ങി നൽകിയിരുന്നു. ഇതിൽ വീഡിയോ കോൾ ചെയ്തിരുന്നു. വശീകരിച്ചും ഭീഷണിപ്പെടുത്തിയും കായംകുളത്തെ തന്റെ വീട്ടിലും തോട്ടപ്പള്ളിയിലെ ഒരു ഹോട്ടലിലും വച്ച് പലവട്ടം പീഡിപ്പിച്ചു.

ദൃശ്യങ്ങൾ ഭർത്താവിനും അയൽവാസികൾക്കും അയച്ചുകൊടുത്ത് തന്റെ സ്വകാര്യത നശിപ്പിച്ചതായും പരാതിയിലുണ്ട്. വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കായംകുളം പോലീസ് നടപടി തുടങ്ങി. മുമ്പ് സംവിധായകനെതിരെ നായിക രംഗത്തു വന്നതോടെ ഏറെ ചർച്ചാവിഷയമായ സീരിയലിലെ നടിയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Read more topics: alappuzha, serial actress, molested,
English summary
serial actress molested case alappuzha
topbanner

More News from this section

Subscribe by Email