Wednesday December 12th, 2018 - 6:31:am
topbanner

അമ്മ മനസ്സിന്റെ മാധുര്യം നുണഞ്ഞ് അഹല്യ സൂര്യ നാടകോത്സവത്തിന്റെ രണ്ടാംദിനം

jithin
അമ്മ മനസ്സിന്റെ മാധുര്യം നുണഞ്ഞ് അഹല്യ സൂര്യ നാടകോത്സവത്തിന്റെ രണ്ടാംദിനം

പാലക്കാട്: അഹല്യ സൂര്യ നാടകോത്സവത്തിന്റെ രണ്ടാംദിനമായ ഇന്നലെ അനാമിക, അമ്മ തങ്കമ്മ എന്നീ നാടകങ്ങള്‍ അരങ്ങേറി. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം ഏതാണെന്ന ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണങ്ങളിലൂടെയാണ് അനാമിക എന്ന നാടകം വികസിക്കുന്നത്.

ആ അന്വേഷണം ഒടുവില്‍ എത്തിനില്‍ക്കുന്നത് ഒരു പഴയകാല നടിയുടെ മുമ്പിലാണ്. ഒരിക്കല്‍ അല്ലലറിയാതെ ജീവിച്ച അവര്‍ക്ക് ഇപ്പോള്‍ മൂന്നുനേരം ഭക്ഷണം കഴിക്കുകയാണ് ഏറ്റവും വലിയ സ്വപ്‌നം. വെളിച്ചപ്പാട്, ചായക്കടക്കാരന്‍, നമ്പരുകളില്‍ സ്വത്വം ഒതുങ്ങുന്ന തടവുകാരി അങ്ങനെ പേരില്ലാത്തവരുടെ വിഹ്വലതകളിലൂടെ അനാമികയെന്ന നാടകം നമ്മെ നയിക്കുന്നു.
സ്വയം നീറുമ്പോഴും ചുറ്റുമുള്ളവരിലേക്ക് വാത്സല്യത്തിന്റെ അമൃതം ചൊരിയുന്ന അമ്മ മനസ്സിന്റെ നേര്‍ക്കാഴ്ച്ചയാണ് അമ്മ തങ്കമ്മയെന്ന നാടകം. സ്വന്തം മകന്‍ ആക്ഷേപം ചൊരിയുമ്പോഴും മാതൃത്വത്തിന്റെ മഹിമ എന്താണെന്ന് കാട്ടിക്കൊടുക്കുന്ന ഒരമ്മ. പരിചയമില്ലാത്തവര്‍ക്കുപോലും ആ മഹിമയും ലാളനയും പകര്‍ന്നു കിട്ടുന്നു.

അമ്മ മനസ്സിന്റെ സ്‌നേഹത്തണലിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായി ഈ നാടകം. സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ഇരു നാടകങ്ങളുടെയും രചനയും സംവിധാനവും. ഇന്ന് തൊരപ്പന്‍ ഗോണ്‍സാല്‍വസ്, കളത്തില്‍ പത്മിനി മകള്‍ അമ്മു എന്നീ നാടകങ്ങള്‍ അരങ്ങേറും.

Read more topics: Nadkotsavam, Ahalya, Surya
English summary
The second day of Ahalya Surya Nadkotsavam
topbanner

More News from this section

Subscribe by Email