Wednesday February 20th, 2019 - 7:15:am
topbanner

കലോത്സവ വേദികളെ കച്ചവട കേന്ദ്രങ്ങളാക്കരുത്: യുവകലാസാഹിതി

NewsDesk
കലോത്സവ വേദികളെ കച്ചവട കേന്ദ്രങ്ങളാക്കരുത്: യുവകലാസാഹിതി

മലപ്പുറം: വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളെ വളര്‍ത്താനുതകുന്നവേദികളാകേണ്ട കലോത്സവ വേദികള്‍ പണക്കൊഴുപ്പിന്റെയും മാത്സര്യത്തിന്റെയും കൂത്തരങ്ങുകളായി മാറ്റുന്നത് അത്യന്ത്യം ഗുരുതരമാണെന്ന് യുവകലാസാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. അരീക്കോട് സമാപിച്ച കലോത്സവത്തില്‍ പണം കൊടുത്ത് വിജയികളെ തീരുമാനിച്ചുവെന്ന് ഒരു ജഡ്ജ് തന്നെ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.

ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് വി. പി. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പുരം സദാനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആളൂര്‍ പ്രഭാകരന്‍, എം കെ പ്രദീപ് മേനോന്‍, ലത്തീഫ് കാനൂര്‍, പറമ്പന്‍ താനൂര്‍, അനൂപ് മാവണ്ടിയൂര്‍, സമീറ ഇബ്രാഹീം, സുജാത, കൃഷ്ണപ്രിയ, കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

Viral News

Read more topics: school, kalolsavam
English summary
school kalolsavam kerala 2016
topbanner

More News from this section

Subscribe by Email