Sunday September 23rd, 2018 - 11:43:pm
topbanner

ടെക്നോപാര്‍ക്കില്‍ 80 വിദ്യാര്‍ത്ഥികള്‍ക്കു പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം മന്ത്രി കടകംപള്ളി നിര്‍വഹിച്ചു

suvitha
ടെക്നോപാര്‍ക്കില്‍ 80 വിദ്യാര്‍ത്ഥികള്‍ക്കു പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം മന്ത്രി കടകംപള്ളി നിര്‍വഹിച്ചു

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്ന 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്' അവസാന ഗഡു വിതരണം 2017 ഏപ്രില്‍ 12 നു ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ വെച്ച് ആദരണീയനായ സഹകരണം, ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രന്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. ടെക്നോപാര്‍ക്ക് സി ഇ ഓ ഋഷികേശ് നായര്‍ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിനെ തുടര്‍ന്ന് കരിയര്‍ ഗൈഡന്‍സ് സ്‌പെഷ്യലിസ്റ്റ് ഗോപകുമാര്‍ കാരക്കോണത്തിന്റെ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും വിദ്യാര്‍ത്ഥികള്‍ക്കായി ഉണ്ടായിരിന്നു.

80 വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും ടെക്നോപാര്‍ക്കിലെ ഐ ടി ജീവനക്കാരും ആദ്യാവസാനം ചടങ്ങില്‍ പങ്കെടുത്തുദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്നും വരുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്.

2015 എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ബി പി എല്‍ കുടുംബങ്ങളില്‍ ഉള്ള കുട്ടികള്‍ക്ക് പ്രതിമാസം 1000 ആയിരം രൂപ വച്ച് രണ്ടു വര്‍ഷത്തേക്ക് നല്കുന്ന വിദ്യാഭ്യാസ പദ്ധതിയാണിത്.

24000 രൂപയാണ് ഓരോ കുട്ടിക്കും വേണ്ടി മാറ്റി വയ്ക്കപ്പെട്ടത്. 80 വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത്.സ്‌കോളര്‍ഷിപ്പ് പദ്ധതിക്കിടെ മരണമടഞ്ഞ വാമനപുരം സ്വദേശി യും വെഞ്ഞാറമൂട് ജി എച്ച് എസ് എസി ലെ വിദ്യാര്‍ഥിയുമായിരുന്ന പ്രവീണ്‍ കുമാറിനെ അനുസ്മരിച്ചു കൊണ്ടാണ് ചടങ്ങാരംഭിച്ചത്.

പ്രതിധ്വനി എക്‌സിക്യൂട്ടീവ് മെമ്പര്‍ ശ്രീ സതീഷ് കുമാര്‍ അനുശോചന സന്ദേശം വായിച്ചു. സ്‌കോളര്‍ഷിപ്പിനായി സാമ്പത്തിക സഹായം നല്‍കിയ ടെക്നോപാര്‍ക് ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ഥികളെയും സ്‌പോണ്‌സര്‍മാരെയും പ്രതിധ്വനി എക്‌സിക്യൂട്ടീവ് മെമ്പര്‍ അശ്വിന്‍ എം സി വേദിയിലേക്ക് ക്ഷണിച്ചു.

ടെക്നോപാര്‍ക്കിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു 25 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നതിനുള്ള ഒരു പദ്ധതിയാണ് പ്രതിധ്വനി തുടക്കത്തില്‍ ആലോചിച്ചത്. സ്‌കോളര്‍ഷിപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ 50 തിരഞ്ഞെടുക്കപെട്ട കുട്ടികള്‍ക്ക് ശ്രീ പി, വിജയന്‍ ഐ പി എസ് 2015 ഒക്ടോബര്‍ 14 ന് സ്‌കോളര്‍ഷിപ്പിന്റെ ആദ്യ ഗഡു 6000 വിതരണം ചെയ്തു.

ആ ചടങ്ങില്‍ പങ്കെടുത്തവരും ടെക്നോപാര്‍ക്കും കൂടുതല്‍ കുട്ടികളെ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നു. അങ്ങനെ കൂടുതല്‍ തുക ലഭിച്ചതോടെ 30 തിരഞ്ഞെടുക്കപെട്ട കുട്ടികള്‍ക്ക് കൂടി 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്' വിതരണം ചെയ്യാന്‍ സാധിച്ചു. അങ്ങനെ മൊത്തം 80 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ന്റെ രണ്ടാം ഘട്ട ഉദ്ഘാടനം 2015 ഡിസംബര്‍ 21 നു കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ ശ്രീമതി ടി വി അനുപമ ഐ എ എസ്, അന്നത്തെ ടെക്‌നോപാര്‍ക്ക് സി ഇ ഒ ശ്രീ. ഗിരീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

 

 

English summary
kadakampalli Surendran Technology Minister also inaugurated the names of 80 students the distribution of educational scholarshi
topbanner

More News from this section

Subscribe by Email