Friday November 16th, 2018 - 3:29:pm
topbanner

പുലിയെ കണ്ട് പേടിച്ചോടിയ പതിനഞ്ചുകാരന്‍ കിണറ്റില്‍ വീണു

fasila
പുലിയെ കണ്ട് പേടിച്ചോടിയ പതിനഞ്ചുകാരന്‍ കിണറ്റില്‍ വീണു

തൃശൂര്‍: പീച്ചി പട്ടിലുംകുഴി പ്രദേശത്ത് പുലിയെ കണ്ട് പേടിച്ചോടിയ പതിനഞ്ചുകാരന്‍ കിണറ്റില്‍ വീണു. കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി കുട്ടിയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി പട്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് കാര്യമായ പരുക്കില്ല.

പട്ടിലുംകുളി പയ്യപ്പിള്ളി വിന്‍സെന്റിന്റെ മകന്‍ ആഷിനാണ് പുലിയെകണ്ടു പേടിച്ചു കിണറ്റില്‍ വീണത്. പീച്ചിയിലെ പള്ളിയില്‍ നിന്നും തിരിച്ചുവരുന്ന വഴി പട്ടിലുംകുഴി പ്രദേശത്തുവച്ച് പുലി മുന്നിലേക്കു ചാടിയതെന്ന് ആഷിന്‍ പറയുന്നു.

പ്രദേശത്ത് ഒരുമാസത്തിനിടയില്‍ മൂന്നിടത്തുവച്ച് പുലിയെ കണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് അധികൃതര്‍ സഥലത്തെത്തി പരിശോധിച്ചു. പുലി വന്നതായുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല.

English summary
saw the leopard and runaways 15-year-old boy fell into the well
topbanner

More News from this section

Subscribe by Email