Sunday August 18th, 2019 - 11:56:pm
topbanner
topbanner

വോട്ടർ പട്ടിക ക്രമക്കേട്, കെ.പി.സി.സി സമിതി 18 ന് കണ്ണൂരിൽ

Anusha Aroli
വോട്ടർ പട്ടിക ക്രമക്കേട്, കെ.പി.സി.സി സമിതി 18 ന് കണ്ണൂരിൽ

കണ്ണൂർ : വോട്ടർ പട്ടികയിൽ നിന്നും യു.ഡി.എഫ്. അനുഭാവികളുടെ വോട്ടുകൾ വ്യാപകമായി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന വോട്ടർപട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചും, കള്ളവോട്ടിനെക്കുറിച്ചും, പോസ്റ്റൽ ബാലറ്റിലെ ക്രമക്കേടിനെ സംബന്ധിച്ചും പഠിക്കാൻ നിയോഗിച്ച കെ.പി.സി.സി. സമിതി 18ന് കണ്ണൂരിൽ എത്തിച്ചേരും.

രാവിലെ 10 മണിക്ക് ഡി.സി.സി ഓഫീസിൽ നടക്കുന്ന കെ.പി.സി.സി. സംഘത്തിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭ നിയോജകമണ്ഡലംതല തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർമാരുടെയും, ഡി.സി.സി ഭാരവാഹികളുടെയും, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌മാരുടെയും യോഗവും ഡി.സി.സി. ഓഫീസിൽ ചേരുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.

ജില്ലയിൽ ഒട്ടേറെ ബൂത്തുകളിൽ യു.ഡി.എഫ്. അനുഭാവികളുടെ വോട്ട് ബൂത്ത്‌ ലെവൽ ഓഫീസർമാരെയും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് നീക്കം ചെയ്തതായി വ്യാപകമായി പരാതി ഉണ്ടായിരുന്നു. കെ.പി.സി.സി സമിതിയുടെ തെളിവെടുപ്പും ഡി.സി.സി യോഗവും പൂർത്തിയാവുന്നതോടെ ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാനുള്ള ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഒരുക്കങ്ങൾ വേഗത്തിലാവും.

English summary
Voter list irregularities issue KPCC Committee to be held on March 18 in Kannur
topbanner

More News from this section

Subscribe by Email