Saturday November 17th, 2018 - 2:48:pm
topbanner

താനും കുടുംബവും അനുഭവിച്ച വേദന പറഞ്ഞറിയിക്കാനാകില്ല: അബ്ദുള്ളക്കുട്ടി

NewsDesk
താനും കുടുംബവും അനുഭവിച്ച വേദന പറഞ്ഞറിയിക്കാനാകില്ല:  അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: താനും കുടുംബവും അനുഭവിച്ച വേദന പറഞ്ഞറിയിക്കാനാകില്ല കണ്ണൂര് എംഎല്എ എപി അബ്ദുള്ളക്കുട്ടി. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിലുള്ള സത്യം പുറത്തുവരുമെന്നു അബ്ദുള്ളക്കുട്ടി.

വേദനാജനകവും നികൃഷ്ടവുമായ ആരോപണമാണു സരിത തനിക്കെതിരേ ഉന്നയിച്ചത്. എല്ലാം പിന്നീട് വെളിപ്പെടുത്തുമെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.

 എ എപി അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗക്കേസിൽ  ഡിജിപിക്ക് പരാതി നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരമെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. 

അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണത്തിലൂടെ സോളാര്‍ കേസ് മറ്റൊരു തലത്തിലാകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. അതിനാലാണ് ആരോപണമുന്നയിക്കാന്‍ ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു. എപി അബ്ദുള്ളക്കുട്ടി തന്നെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപണമുന്നയിച്ചാണ് സരിത ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.

              

സരിത അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രം നിര്‍ത്തിവെച്ചു

English summary
abdullakutty saritha
topbanner

More News from this section

Subscribe by Email