Sunday February 17th, 2019 - 11:30:am
topbanner

യാത്രക്കാരെ കയറ്റുകയില്ലതാനും ബോര്‍ഡും ഇല്ല !

NewsDesk
യാത്രക്കാരെ കയറ്റുകയില്ലതാനും ബോര്‍ഡും ഇല്ല !

കോട്ടയം: പൂനലൂര്‍ റാന്നി പത്തനംതിട്ട പാലാ എറണാകുളം ബോര്‍ഡ് വെച്ച് ഉഴവൂര്‍ വഴി സര്‍വ്വിസ് നടത്തുന്ന കെ.എല്‍ 34 സി7088,'ശരണ്യയെന്ന' സ്വകാര്യ ബസ് എറണാകുളം വൈറ്റില ഹബിൽനിന്ന് ഉഴവൂരീലേയ്ക്കുളള വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരെ ബസില്‍ കയറ്റുന്നില്ലയെന്നും, പെര്‍മിറ്റില്‍ അനുവദിച്ചിട്ടുള്ളസ്ഥലങ്ങളുടെ പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ ബസില്‍ സ്ഥാപിച്ചിട്ടില്ലായെന്നും, യാത്രക്കാരോട് ബസ് ജിവനക്കാര്‍ മോശമായി പെരുമാറുന്നു വെന്നും ആരോപിച്ച് ജനകിയവേദിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഉഴവൂരില്‍ ബസ് തടഞ്ഞു.

ബസ് സര്‍വ്വിസ്‌സംബന്ധിച്ച്പരാതികള്‍ നല്‍കിയിട്ടും മോട്ടോര്‍വാഹനവകുപ്പ് നടപിടിയെടുക്കാത്തതില്‍ വന്‍പ്രതിക്ഷേധം നാട്ടുകാര്‍ ഉയര്‍ത്തി.'ശരണ്യ്'ബസ് ഉടമകളുടെ ഭാഗത്ത്‌നിന്ന് ഉണ്ടായിട്ടുള്ള അനുഭവത്തെ സംബന്ധിച്ച് സ്റ്റിഫന്‍ അബ്രാഹം കുഴിപ്ലാക്കില്‍ ഗതാഗതകമ്മിഷണര്‍, കോട്ടയം ആര്‍.റ്റി.ഒ, കോട്ടയം ജീല്ലാപൊലിസ് മേധാവി എന്നിവര്‍ക്ക് പരാതി നല്കി.

നാട്ടുകാര്‍ ബസ് തടഞ്ഞതിനെ തുടര്‍ന്ന് ട്രീപ്പ്മുടക്കി യാത്രക്കാരെ വഴിയില്‍ ഇറക്കിവിടുവാന്നുള്ളബസ് ജിവനക്കാരുടെ നീക്കം സ്ഥലത്ത് ഉണ്ടായിരുന്ന കുറവിലങ്ങാട്‌പൊലിസിന്റെ ശക്തമായ ഇടപെടലുകളെ മൂലം നടന്നില്ല. പെര്‍മിറ്റ് അനുസരിച്ച് പിറവം ഇലഞ്ഞി ഉഴവൂര്‍ യെന്ന ബോര്‍ഡ്സ്ഥാപിക്കാതെയാണ് ഈ ബസ് ഉഴവൂരീലുടെ കടന്നുപോകുന്നത് ഇത് യാത്രക്കരെ കയറ്റാതെയിരിക്കുവാനുള്ള ബസ് ഉടമകളുടെ തന്ത്രമാണ്‌യെന്ന് നാട്ടുകാര്‍ പറഞ്ഞു.

Viral News

Read more topics: bus, pathanamthitta, punaloor
English summary
saranya bus pathanamthitta punaloor
topbanner

More News from this section

Subscribe by Email