Monday September 24th, 2018 - 11:16:am
topbanner

ജൈവ വൈവിധ്യം ഫലപ്രദമായി ഉപയോഗപ്പെടുത്തണം: പ്രൊഫ.എം.എസ്.സ്വാമിനാഥൻ

Neethu
ജൈവ വൈവിധ്യം ഫലപ്രദമായി ഉപയോഗപ്പെടുത്തണം: പ്രൊഫ.എം.എസ്.സ്വാമിനാഥൻ

വയനാട്: ജൈവ വൈവിധ്യം പരിരക്ഷിക്കുന്നതിനോടൊപ്പം അത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും വേണമെന്ന് ഹരിത വിപ്ലവത്തിന്റെ പിതാവായ പ്രൊഫ.എം.എസ്. സ്വാമിനാഥൻ അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിലെ മാധ്യമ പ്രവർത്തകർക്കായി പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനിൽ ആരംഭിച്ച ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച ത്രിദിന മാധ്യമ ശിൽപശാലയിൽ വിഡിയോ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

1992 ലെ റിയോ ഡി ജനീറോ കൺവെൻഷൻ വരെ ജൈവവൈവിധ്യം മനുഷ്യരാശിയുടെ പൈതൃകം എന്ന നിലയിലാണ് കണ്ടിരുന്നെങ്കിൽ പിന്നീടത് ഒാരോ രാജ്യത്തിന്റെയും സ്വന്തം പൈതൃകമായി ഏറ്റെടുക്കുകയും അതിന്റെ പരിരക്ഷ അതാത് രാജ്യത്തിന്റെ ഉത്തരവാദിത്തമായി മാറുകയുമായിരുന്നു. ഇന്ത്യയാണ് ലോകത്താദ്യമായി ജൈവവൈവിധ്യ നിയമം പാസാക്കിയത്. ഭൂമിയുടെ ഉപയോഗ മാറ്റം മൂലം ജനിതക നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. വയനാട്ടിൽ പ്ലാന്റേഷൻ വരുത്തിയ മാറ്റങ്ങൾ ഇതിന് ഉദാഹരണമാണ്. ജനങ്ങളെ ജൈവവൈവിധ്യ സംരക്ഷണത്തിൽ ബോധവാൻമാരാക്കുന്നതിൽ മാധ്യമ പ്രവർത്തകർക്ക് ഏറെ പങ്കുണ്ടെന്നും ഇതിന് അവർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കാർബൺ ന്യൂട്രൽ ജില്ലയാകാനുള്ള വയനാടിന്റെ ശ്രമങ്ങൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണെന്ന് പ്രശസ്ത പത്രപ്രവർത്തകൻ ഗോപി വാര്യർ പറഞ്ഞു. വയനാടാണ് സംസ്ഥാനത്തെ ഏറ്റവും നല്ല ജൈവവൈവിധ്യ സൗഹൃദ ജില്ലയെന്ന് എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം സീനിയർ ഡയറക്ടർ ഡോ.എൻ.അനിൽകുമാർ പറഞ്ഞു. 2020-ഒാടെ എല്ലാ സുസ്ഥിര വികസന പദ്ധതികളുടെയും അവിഭാജ്യ ഘടകമായി ജൈവവൈവിധ്യം മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൈവവൈവിധ്യ സംരക്ഷണത്തിൽ കൂടുതൽ ബോധവൽകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് നാഷണൽ ബയോ ഡൈവേഴ്സിറ്റി അതോറിറ്റി ചെയർപേഴ്സൺ ഡോ. ബി. മീനാകുമാരി സംസാരിച്ചു. ജൈവവൈവിധ്യ സംരക്ഷണ നിയമത്തെക്കുറിച്ച് ടി.രബികുമാർ, പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ഇ.കുഞ്ഞികൃഷ്ണൻ, ബി.ജയശ്രീ, എം.കെ.ബിനീഷ്, അപർണ നാരായണൻ, നീനു, ഗിരിജൻ ഗോപി തുടങ്ങിയവർ സംസാരിച്ചു. ശിൽപശാലയിൽ പങ്കെടുക്കുന്നവർ ഇന്ന് ജില്ലയിലെ ജൈവവൈവിധ്യ പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കും. ശിൽപശാല നാളെ സമാപിക്കും.

Read more topics: wayanad, natural, fame
English summary
safe of natural fam swaminadhan
topbanner

More News from this section

Subscribe by Email