Monday July 23rd, 2018 - 8:39:pm
topbanner
Breaking News

ശബരിമല തീര്‍ഥാടനം: എക്‌സൈസ് വകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

NewsDesk
ശബരിമല തീര്‍ഥാടനം: എക്‌സൈസ് വകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി എക്‌സൈസ് വകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ചുമതലയില്‍ താത്ക്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിച്ചു.

പെരുനാട് വില്ലേജിലെ പ്ലാപ്പള്ളി, നിലയ്ക്കല്‍, അട്ടത്തോട്, കൊല്ലമൂഴി, കൊല്ലമുള വില്ലേജിലെ ചാലക്കയം, പമ്പ, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല എന്നീ സ്ഥലങ്ങള്‍ പമ്പാ റേഞ്ച് ഓഫീസിന്റെ പരിധിയിലായിരിക്കും. പെരുനാട് വില്ലേജിലെ ശബരിപീഠം, മരക്കൂട്ടം, സന്നിധാനം, കുമ്പളാംതോട്, ഒരുക്കുഴി, എന്നീ സ്ഥലങ്ങള്‍ സന്നിധാനം റേഞ്ച് ഓഫീസിന്റെ പരിധിയിലും ഉള്‍ക്കൊള്ളിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

ശബരിമല പാതകളില്‍ വാഹന പരിശോധന കര്‍ശനമാക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍, പാന്‍മസാലകള്‍ തുടങ്ങിയവയുടെ വില്‍പ്പന തടയുന്നതിന് പരിശോധനകള്‍ കര്‍ശനമാക്കും. കുറ്റക്കാരെ കണ്ടെത്തുന്നതിന് ഷാഡോ എക്‌സൈസ് ടീമിനെയും ഇന്റലിജന്‍സ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. റാന്നി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

പന്തളം, ആറന്മുള എന്നീ സ്ഥലങ്ങില്‍ തീര്‍ഥാടനത്തോടനുബന്ധിച്ച് എക്‌സൈസ് പിക്കറ്റ് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. തീര്‍ഥാടന കാലയളവില്‍ മദ്യം, മയക്കുമരുന്ന് വ്യാപനം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കാവുന്നതാണ്. എക്‌സൈസ് കണ്‍ട്രോള്‍ റൂം പമ്പ (04735 203332), റാന്നി (04735 228560), എക്‌സൈസ് റേഞ്ച് ഓഫീസ് ശബരിമല (04735 202203), പമ്പ (04735 203432), നിലയ്ക്കല്‍ (04735 205010), എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാന്നി (9400069468), അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ (9496002863), ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ (9447178055)

Read more topics: sabarimala, excise,
English summary
sabarimala theerthadanam excise arrangement
topbanner

More News from this section

Subscribe by Email