topbanner
Tuesday January 23rd, 2018 - 11:41:am
topbanner

പാണ്ടിമേളത്തിന്റെ ദ്രുതതാളത്തിലമര്‍ന്ന് തിരുമുറ്റം

Neethu
പാണ്ടിമേളത്തിന്റെ ദ്രുതതാളത്തിലമര്‍ന്ന് തിരുമുറ്റം

ശബരിമല: തൃശ്ശൂര്‍പൂരത്തിലെ തിരുവമ്പാടി-പാറമേക്കാവ് മുഖ്യമേളക്കാര്‍ സോപാനത്തിന് സമീപം കഴിഞ്ഞദിവസം തിരുമുറ്റത്ത് അവതരിപ്പിച്ച പാണ്ടിമേളം ഭക്തസഹസ്രങ്ങളെ ആനന്ദത്തില്‍ ആറാടിച്ചു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മേളപ്രമാണി ചെറുശ്ശേരി കുട്ടന്‍മാരാരാണ് പാണ്ടിമേളത്തിന്റെ കാലത്തിന് നേതൃത്വം നല്‍കിയത്. അയ്യപ്പസന്നിധിയില്‍ മേളം നടത്താനുള്ള ഭാഗ്യംമാത്രം ലക്ഷ്യമിട്ടാണ് തൃശ്ശൂര്‍പൂരത്തിന്റെ മേളക്കാര്‍ ഇവിടെ അണിനിരത്ത്. 101 പേരാണ് മേളത്തില്‍ പങ്കെടുത്തത്.

തൃശ്ശൂരിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറായ ടൈറ്റസ് മുഴുവന്‍ സമയവും പാണ്ടിമേളത്തിന്റെ വിവിധകാലത്തിന് അനുസരിച്ച് ചുവടുവെച്ചത് ആവേശം പകര്‍ന്നു. പമ്പയിലേയും സന്നിധാനത്തേയും എക്‌സൈസ് ജീവനക്കാരെല്ലാം മേളം കാണാനെത്തി. മേളപ്രമാണിയെ കൂടാതെ കുഴലില്‍ കൊമ്പത്ത് അനില്‍കുമാര്‍, കൊമ്പ് തൃക്കൂര്‍ സജി, ഇലത്താളം ചേര്‍പ്പ് മണി, വലംതല പരിയാരത്ത് ഗോപാലകൃഷ്ണന്‍ എന്നിവരും നേതൃനിരയില്‍ ഉണ്ടായിരുന്നു.

English summary
sabarimala pandimelam music in thirumuttam
topbanner topbanner

More News from this section

Subscribe by Email