Wednesday September 26th, 2018 - 6:23:pm
topbanner

അയ്യപ്പസേവാസംഘം കൊയ്യം വിഭാഗത്തിന്റെ പരിയാരം ഇടത്താവള നിര്‍മ്മാണം പോലീസ് തടഞ്ഞു

NewsDesk
അയ്യപ്പസേവാസംഘം കൊയ്യം വിഭാഗത്തിന്റെ പരിയാരം ഇടത്താവള നിര്‍മ്മാണം പോലീസ് തടഞ്ഞു

കണ്ണൂർ: അഖിലഭാരത ആയ്യപ്പസേവാസംഘം കൊയ്യം വിഭാഗത്തിന്റെ പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്ത് നാളെ ഉദ്ഘാടനം ചെയ്യേണ്ട ഇടത്താവളം നിര്‍മ്മാണം പരിയാരം പോലീസ് തടഞ്ഞു. പരിയാരം പ്രതിഭ ക്ലബ്ബ്, പരിയാരം കള്‍ച്ചറല്‍ സെന്റര്‍ എന്നീ സംഘടനകളുടെ പരാതിയെതുടര്‍ന്നാണ് നടപടി. ഇതേക്കുറിച്ച് സംസാരിക്കുന്നതിന് അയ്യപ്പസേവാസംഘം ഭാരവാഹികളെ പരിയാരം എസ്‌ഐ കെ.എന്‍.മനോജ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.

നിലവില്‍ ഇടത്താവളത്തിനായി തെരഞ്ഞെടുത്ത പരിയാരം സ്‌കൂളിന് സമീപം സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തായി കിടക്കുന്ന സ്ഥലം ഇതിന് അനുയോജ്യമല്ലെന്നാണ് പരാതിയില്‍ പറയുന്നത. ദേശീയപാതയോരത്ത് നിരവധി അപകടങ്ങള്‍ നടന്ന ഈ സ്ഥലത്ത് വന്‍ ട്രാഫിക് കുരുക്കും തുടര്‍ അപകടങ്ങളും ഉണ്ടാകുമെന്നും, കിണറുകളോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളോ ഇവിടെയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

അയ്യപ്പസേവാസംഘം കൊയ്യം വിഭാഗം ഇവിടെ ആരംഭിക്കുന്ന ഇടത്താവളത്തിനെതിരെ സിപിഎം ഇതോടെ പരോക്ഷമായി രംഗത്തുവന്നിരിക്കയാണ്. നാളെ ഇടനീര്‍ മഠാധിപതി കേശവാനന്ദഭാരതിയും മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സജീവ് മാറോളിയും ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങില്‍ ഇടത്താവളം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

Read more topics: sabarimala, idathavalam, pariyaram,
English summary
sabarimala idathavalam work pariyaram police blocked
topbanner

More News from this section

Subscribe by Email