ശബരിമല: മണ്ഡലകാലത്ത് ശബരിമലയില്‍ നിന്ന് ഗോപി ശെല്വന് പിടിച്ച് കാട്ടിലേക്ക് രക്ഷിച്ചുവിട്ടത് ഇരുനൂറോളം പാമ്പുകളെ. മൂര്‍ഖന്‍ മുതല്‍ അണലി വരെ ഗോപിയുടെ കൈയിലൂടെ ഇഴഞ്ഞു കാടുകയറി. രാജവെമ്പാലയെ ഈ സീസണില്‍ കിട്ടിയിട്ടില്ല. വനംവകുപ്പ് നിയോഗിച്ച പാമ്പു പിടിത്തക്കാരനാണ് വണ്ടണ്‍ിപ്പെരിയാര്‍ സ്വദേശിയായ ഗോപി ശെല്വന്. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ പാര്‍ട്ട്ടൈം ജീവനക്കാരനായ ഗോപി ശബരിമല സീസണില്‍ വനംവകുപ്പിനൊപ്പമാണ്.
സന്നിധാനത്തെത്തുന്ന തീര്‍ഥാടകരെ പാമ്പുകളില്‍ നിന്നു രക്ഷിക്കുകയാണ് ദൗത്യം. ഏഴുവര്‍ഷമായി ഇവിടെ സേവനം ചെയ്യുന്നു. പല പ്രാവശ്യം കടിയേറ്റ് ആശുപത്രിയിലായിട്ടുണ്ടണ്്. ഹൃദയസംബന്ധമായ ശാരീരിക അസ്വസ്ഥതകളുണ്െണ്ടങ്കിലും ശബരീശ സന്നിധിയിലെത്തുമ്പോള്‍ ആശ്വാസമാണെന്ന് ഗോപി പറയുന്നു. പാമ്പിനെ വേദനിപ്പിക്കാതെ പിടിക്കുന്നതിന് 27,000 രൂപ വിലയുള്ള ഉപകരണം വനംവകുപ്പ് ഗോപിക്കു നല്‍കിയിട്ടുണ്ടണ്‍്. സന്നിധാനത്തും പരിസരങ്ങളിലും പാമ്പുകള്‍ കയറി വരുന്നത് പതിവാണ്.
മൂര്‍ഖന്‍, ചുരുട്ട, അണലി ഉള്‍പ്പെടെയുള്ള പാമ്പുകളാണ് സാധാരണ കാണാറുള്ളത്. തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നാനെത്തുന്ന എലികളെ ലക്ഷ്യമാക്കിയാണ് പാമ്പുകളുടെ വരവ്. പാണ്ണ്ടിത്താവളം, പോലീസ് ബാരക്ക്, കൊപ്രാക്കളം എന്നിവിടങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത്. നടപ്പന്തലിലും പതിനെട്ടാംപടിക്കു സമീപവും വരെ പാമ്പുകള്‍ വന്നിട്ടുണ്ടെണ്ന്ന് ഗോപി പറഞ്ഞു. കൊപ്രാക്കളത്തില്‍ ചിരട്ടക്കുള്ളിലും മറ്റും ചെറിയ വിഷപ്പാമ്പുകള്‍ കയറിക്കൂടാറുണ്ടണ്്. പിടികൂടി സുരക്ഷിതമായി അകലെ കാട്ടിനുള്ളില്‍ കൊണ്ണ്ടുവിടും.
രാജവെമ്പാല തണുപ്പുള്ള സ്ഥലങ്ങളില്‍ മാത്രമേ കാണാറുള്ളൂ. കടുവയുടെ സ്വഭാവമാണ്. ആരെയും അങ്ങോട്ട് ആക്രമിക്കില്ല. ശത്രുവിനെ കണ്ാല് വഴിമാറിപ്പോകും. വേദനിപ്പിച്ചാല്‍ സ്വഭാവം മാറും. എന്നാല്‍ അണലി അങ്ങിനെയല്ല, എസ് ആകൃതിയിലും മറ്റും മണ്ണിലും മരക്കൊമ്പിലും ചുരുണ്ുകിടക്കുന്ന അണലി ശത്രുവിനെ പെട്ടെന്ന് കടന്ന് ആക്രമിച്ചേക്കാം. കടിയേറ്റ് ഉടന്‍ ചികിത്സ നല്കുന്നില്ലെങ്കില് മരണം ഉറപ്പ്. മൂര്‍ഖനും അങ്ങനെ കടന്ന് ആക്രമിക്കില്ല. ചുരുട്ടയിനത്തില്‍പ്പെട്ട പാമ്പുകള്‍ പലതവണ നായ കടിക്കുന്നതു പോലെ കടിക്കും. കടിക്കുന്നഭാഗം നീരുവന്ന് വീര്‍ക്കും. പെട്ടെന്ന് ചികിത്സിച്ചില്ലെങ്കില്‍ കുഴപ്പമാകും.
ചില പാമ്പുകളെ കണ്ാല് വിഷമില്ലെന്നു തോന്നുമെങ്കിലും പലതിനും വിഷമുണ്ടെണ്ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാനനപാതയിലൂടെ എത്തുന്ന തീര്‍ഥാടകര്‍ ശ്രദ്്ധിക്കണം. കരിയിലയുടെയും ചെടികളുടെയും നിറമുള്ള പാമ്പുകള്‍ ഉണ്ണ്ട്. പകല്‍ അനങ്ങാതെ കിടക്കുന്ന ഇവര്‍ രാത്രിയില്‍ വീര്യം പുറത്തുകാട്ടും. നടക്കുമ്പോള്‍ കാലുകൊണ്ടണ്് ഉറപ്പിച്ച് മണ്ണില്‍ ശബ്ദം വരുന്ന രീതിയില്‍ നടക്കുക. ശബ്ദതരംഗങ്ങള്‍ പാമ്പുകളെ വഴിമാറാന്‍ പ്രേരിപ്പിക്കും.