topbanner
Friday November 24th, 2017 - 7:39:am
topbanner
Breaking News

മണ്ഡലകാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ സ്‌പെഷ്യല്‍ സ്‌ക്വാഡ് നാളെ മുതല്‍ ശബരിമലയിൽ

Neethu
മണ്ഡലകാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ സ്‌പെഷ്യല്‍ സ്‌ക്വാഡ് നാളെ മുതല്‍ ശബരിമലയിൽ

കോട്ടയം: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കാന്‍ ജില്ല ഭക്ഷ്യോപദേശകസമിതിയുടെയും വില നിരീക്ഷണ സമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു. സ്‌ക്വാഡ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യസുരക്ഷ, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സ്‌ക്വാഡ്. ശബരിമല ഇടത്താവളങ്ങളില്‍ അഞ്ച് ഭാഷകളില്‍ ഭക്ഷ്യവസ്തുക്കളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കും.

വ്യാജ മിനറല്‍ വാട്ടര്‍ വിതരണം തടയുന്നതിന് ജലവിതരണ വാഹനങ്ങളുടെ പരിശോധന ഊര്‍ജിതമാക്കും. ഡിപ്പോകളില്‍ നിന്നും റേഷന്‍ കടകളിലേക്ക് നല്‍കുന്ന ഭക്ഷ്യസാധനങ്ങള്‍ തൂക്കി നല്‍കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ജില്ലയില്‍ 20ഓളം വെളിച്ചെണ്ണ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിലവാരമില്ലാത്ത ഒന്‍പത് ബ്രാന്‍ഡുകള്‍ക്ക് താല്ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി ഭക്ഷ്യസുരക്ഷാകാര്യാലയം യോഗത്തില്‍ അറിയിച്ചു. 

Read more topics: sabarimala, nadavaravu,
English summary
sabarimala food safety special cord tomorrow
topbanner topbanner

More News from this section

Subscribe by Email