topbanner
Friday November 24th, 2017 - 7:39:am
topbanner
Breaking News

ശബരിമല തീര്‍ഥാടനം: അക്ഷയ കേന്ദ്രങ്ങള്‍ ഹെല്‍പ്പ് ഡസ്‌കുകളായി പ്രവര്‍ത്തിക്കും

NewsDesk
ശബരിമല തീര്‍ഥാടനം: അക്ഷയ കേന്ദ്രങ്ങള്‍ ഹെല്‍പ്പ് ഡസ്‌കുകളായി പ്രവര്‍ത്തിക്കും

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ തീര്‍ഥാടകര്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌കുകളായി പ്രവര്‍ത്തിക്കും. വെര്‍ച്യുല്‍ ക്യൂ ബുക്കിംഗുനുള്ള സൗകര്യം മൈക്രോ എറ്റിഎം കൗണ്ടറുകള്‍ എന്നിവ സജ്ജീകരിക്കും.

കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം, ടാക്‌സി ബുക്കിംഗ് സൗകര്യം, ഹോട്ടലുകള്‍ സംബന്ധിച്ച വിവരങ്ങള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ഹെല്‍പ്പ് ഡസ്‌ക് തുടങ്ങിയ സൗകര്യങ്ങളാണ് അക്ഷയ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുക. റാന്നി, പെരുനാട് പഞ്ചായത്തിലെ ഇടത്താവളത്തിന് സമീപമുള്ള മഠത്തുംമൂഴി അക്ഷയ കേന്ദ്രത്തില്‍ തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായും അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.

Read more topics: sabarimala, akshya, help desk,
English summary
sabarimala akshya help desk
topbanner topbanner

More News from this section

Subscribe by Email