Friday November 16th, 2018 - 7:16:am
topbanner

അഞ്ഞൂറിന്റെ പഴയ നോട്ട് നല്‍കി ലോട്ടറി വില്‍പ്പനക്കാരിയെ പറ്റിച്ചു 

jithin
അഞ്ഞൂറിന്റെ പഴയ നോട്ട് നല്‍കി ലോട്ടറി വില്‍പ്പനക്കാരിയെ പറ്റിച്ചു 

കോട്ടയം : കാഴ്ച്ച വൈകല്യമുള്ള ലോട്ടറി വില്‍പ്പനക്കാരിക്ക് നിരോധിത നോട്ട് നല്‍കി യുവാക്കള്‍ പറ്റിച്ചു. അഞ്ഞൂറിന്റെ പഴയ നോട്ട് നല്‍കിയാണ് മൂന്ന് യുവാക്കള്‍ പ്രായമായ സ്ത്രീയില്‍ നിന്ന് മൂന്ന് ലോട്ടറികള്‍ തട്ടിയെടുത്തത്. പാലാ മഹാറാണി ഹോട്ടലിന് സമീപമായിരുന്നു സംഭവം.

കഴിഞ്ഞ 12 വര്‍ഷമായി ടൗണില്‍ ലോട്ടറി വില്‍പ്പന നടത്തിവരുന്ന പുലിയന്നൂര്‍ സ്വദേശിനി വിശാലാക്ഷിയമ്മയാണ് കബിളിപ്പിക്കലിന് ഇരയായത്. ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ ആദ്യം അഞ്ഞൂറിന്റെ ചില്ലറ ചോദിച്ചു. ചില്ലറയില്ലെന്നും ലോട്ടറിയെടുത്താല്‍ ബാക്കി നല്‍കാമെന്നും വിശാലാക്ഷിയമ്മ പറഞ്ഞു.

ഉടനെ അഞ്ഞൂറിന്റെ നോട്ട് നല്‍കി അഞ്ച് ലോട്ടറികള്‍ എടുക്കുകയും ചെയ്തു. ബാക്കി 350 രൂപ തിരികെ നല്‍കി. യുവാക്കള്‍ പോയതിന് ശേഷം മറ്റൊരു കടയില്‍ നോട്ട് മാറാനൊരുങ്ങിയപ്പോഴാണ് കമ്പളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്. പാലാ പോലീസില്‍ പരാതി നല്‍കി.

Read more topics: rupee, recovered, again
English summary
The rupee recovered again
topbanner

More News from this section

Subscribe by Email