topbanner
Monday December 11th, 2017 - 7:49:am
topbanner
topbanner

ഷീറ്റുറബര്‍ സംസ്‌കരണത്തിലും തരം തിരിക്കലിലും പരിശീലനം നൽകുന്നു

Neethu
ഷീറ്റുറബര്‍ സംസ്‌കരണത്തിലും തരം തിരിക്കലിലും പരിശീലനം നൽകുന്നു

കോട്ടയം: ഷീറ്റുറബര്‍ സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ റബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബര്‍പാല്‍ സംഭരണം, ഷീറ്റുറബര്‍ നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ്‌ സംബന്ധിച്ച ഗ്രീന്‍ ബുക്ക് നിബന്ധനകള്‍ എന്നിവയുള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പരിശീലനം 14,15 തീയതികളില്‍ കോട്ടയത്തുള്ള റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും. പരിശീലന ഫീസ് 1000രൂപ (18ശതമാനം ജി.എസ്.ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിൽ 50ശതമാനം ഇളവുലഭിക്കുന്നതാണ്. കര്‍ഷകര്‍, വ്യാപാരികള്‍, റബര്‍ പാല്‍ സംസ്‌കരണത്തിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ഷീറ്റുനിര്‍മ്മാതാക്കള്‍, ഉത്പന്ന നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ക്ക് പരിശീലനം പ്രയോജനപ്പെടും.

പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെരേഖയും അപേക്ഷകന്റെ ഫോണ്‍ നമ്പറും സഹിതം ഇമെയിലായോ ([email protected]) റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലന ഫീസ്ഡയറക്ടർ (ട്രെയിനിങ്), റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തില്‍മണിയോര്‍ഡര്‍/ഡിമാന്റ് ഡ്രാഫ്റ്റ്/ അക്കൗണ്ട് ട്രാന്‍സ്ഫര്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156 അക്കൗണ്ട് നമ്പര്‍ 1450300184 ലേക്ക്) ആയിഅടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 2353325, 2353127.

 

Read more topics: kottayam, rubber sheet, trening
English summary
rubber sheet trening
topbanner topbanner

More News from this section

Subscribe by Email