Monday December 10th, 2018 - 9:35:pm
topbanner

റബര്‍ബോര്‍ഡ് മണ്ണ്-ജൈവവള പരിശോധന

Mithun muyyam
റബര്‍ബോര്‍ഡ് മണ്ണ്-ജൈവവള പരിശോധന

കോട്ടയം: റബര്‍ബോര്‍ഡ് മണ്ണ് - ജൈവവള പരിശോധനയിൽ പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. മണ്ണിലെ എന്‍പികെ, ജൈവാംശം, പിഎച്ച് എന്നിവയുടെ പരിശോധന ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം 19 മുതല്‍ 20 വരെയും പോഷകമൂലകങ്ങളുടെ പരിശോധന ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ജൈവവളപരിശോധന പരിശീലനം 21 മുതല്‍ 22 വരെയും റബര്‍ ട്രെയിനിങ് സെന്ററില്‍ നടക്കും.

പരിശീലനഫീസ് ഓരോ പരിപാടിക്കും 1000 രൂപ (18 ശതമാനം ജി.എസ്.ടി പുറമെ) വീതമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.

പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോണ്‍ നമ്പറും സഹിതം ഇമെയിലായോ ([email protected]) റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തില്‍ മണിയോര്‍ഡര്‍ / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട്ട്രാന്‍സ്ഫര്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156 അക്കൗണ്ട് നമ്പര്‍ 1450300184 ലേക്ക്) ആയി അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481- 2353127,2351313, 2353168; 9447860941

Read more topics: kottayam, rubber, training,
English summary
rubber board soil analysis training
topbanner

More News from this section

Subscribe by Email