Friday September 21st, 2018 - 2:23:pm
topbanner
Breaking News

ആര്‍എസ്എസ് കത്തിച്ച വായനശാലയ്ക്ക് സോഷ്യല്‍ മീഡിയവഴി പുസ്തക ശേഖരണം

NewsDesk
ആര്‍എസ്എസ് കത്തിച്ച വായനശാലയ്ക്ക് സോഷ്യല്‍ മീഡിയവഴി പുസ്തക ശേഖരണം

തിരൂര്‍: അപൂര്‍വവും വിലപ്പെട്ടതുമായ അയ്യായിരത്തോളം പുസ്തകങ്ങള്‍ ആര്‍എസ്എസ്സുകാര്‍ കത്തിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരംഭിച്ച പുസ്തക ശേഖരണത്തിന് മികച്ച പ്രതികരണം.

മലപ്പുറം ജില്ലയിലെ തലൂക്കരയിലെ എകെജി സ്മാരക കലാവേദിയുടെ കെട്ടിടത്തിനു നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടാകുന്നത്. വായനശാലയ്ക്കും പുസ്തകത്തിനും അക്രമികള്‍ തീയിടുകയായിരുന്നു.

സിപിഎം ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്തായിരുന്നു വായനശാല അഗ്നിക്കിരയായത്. നാല്‍പ്പത് വര്‍ഷമായി ഗ്രാമത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സജീവമായിരുന്ന എകെജി സ്മാരക കലാവേദി

വായനശാല പുനര്‍നിര്‍മ്മിക്കാനുളള ബഹുജന കൂട്ടായ്മയുടെ ശ്രമത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലൂടെ പുസ്തകം സംഭാവനയായി ആവശ്യപ്പെടുകയായിരുന്നു.

തലൂക്കരയിലേക്കൊരു പുസ്തകം എന്ന പേരില്‍ ബുക്ക് കളക്ഷനായി ആരംഭിച്ച സോഷ്യല്‍ മീഡിയാ ഗ്രൂപ്പില്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ പുസ്തകങ്ങളും, പുസ്തകം വാങ്ങാനുളള പണവും തരാമെന്ന് അറിയിക്കുകയുണ്ടായി. അയ്യായിരത്തില്‍ അധികം പുസ്തകങ്ങള്‍ സോഷ്യല്‍ ഇതുവഴി ശേഖരിക്കാന്‍ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കോലിയെ വാഴ്ത്തി ക്രിക്കറ്റ് ലോകം; ചൂടന്‍ ചിത്രം സമ്മാനിച്ച് പൂനം പാണ്ഡെ

'ഫ് ളാഷ് മോബിനിടെ പെണ്‍കുട്ടിയ അടിച്ച വീട്ടമ്മ ക്ഷമ ചോദിച്ചു'

ജിഷ്ണുവിന്റെ കാന്‍സര്‍ ഗുരുതരമാക്കിയത് ലക്ഷ്മി തരുവും മുള്ളാത്തയും

 

Read more topics: rss, malappuram, vayanasala
English summary
rss attack malappuram vayanasala
topbanner

More News from this section

Subscribe by Email