topbanner
Thursday November 23rd, 2017 - 8:49:am
topbanner
Breaking News

പട്ടാപ്പകൽ പിടിച്ചുപറി: കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി

NewsDesk
പട്ടാപ്പകൽ പിടിച്ചുപറി: കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി

ആലപ്പുഴ: ജില്ലാ കോടതിക്കു സമീപം വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങളടങ്ങിയ പേഴ്‌സ് തട്ടിപ്പറിച്ചോടിയ യുവാവിനെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി.

ബീച്ച് വാർഡ് നെടുംപുറത്തുവീട്ടിൽ രാജനാണ് (52) പിടിയിലായത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. കോടതിക്ക് എതിർവശമുള്ള പണയമിടപാടു സ്ഥാപനത്തിൽ സ്വർണം പണയം വയ്ക്കാനെത്തിയതായിരുന്നു ജില്ലാകോടതി വാർഡ് സ്വദേശിനിയായ വീട്ടമ്മ.

പിന്നാലെ വന്ന രാജൻ സ്ഥാപനത്തിനുള്ളിൽ കയറി പേഴ്‌സ് തട്ടിയെടുത്ത് ഓടുകയായിരുന്നു. നിലവിളി കേട്ട് സമീപമുണ്ടായിരുന്ന രണ്ടുപേരും യാത്രക്കാരും പിന്നാലെ ഓടി ഇയാളെ പിടികൂടി.

വിവരമറിയിച്ചതിനെത്തുടർന്ന് നോർത്ത് സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. രാജനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിരവധി പിടിച്ചുപറി, മോഷണ കേസുകളിലെ പ്രതിയാണ് രാജനെന്ന് പൊലീസ് പറഞ്ഞു. ജില്ലാകോടതി പരിസര പ്രദേശങ്ങൾ പിടിച്ചുപറിക്കാരുടെയും മയക്കുമരുന്നു കഞ്ചാവ് മാഫിയകളുടെയും താവളമായിരിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

മുനിസിപ്പൽ സത്രം കോംപ്ലക്‌സാണ് ഇത്തരക്കാരുടെ പ്രധാന കേന്ദ്രം. കുറ്റവാളികളിലധികവും ലഹരിക്കടമികളാണ്. നഗരത്തിൽ പിടിച്ചുപറിക്കാരും ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘങ്ങളും വിലസുന്നതായി 'കേരളകാമുദി" നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പെട്രോളിംഗ് ശക്തമാക്കാമെന്ന് പൊലീസ് അധികൃതർ പറഞ്ഞെങ്കിലും യാതൊന്നും നടന്നില്ല.

തുടർച്ചയായി കവർച്ചാ ശ്രമങ്ങൾ നടക്കുന്നതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഭയത്തോടെയാണ് നഗരത്തിലൂടെ സഞ്ചരിക്കുന്നത്. എവിടെ നിന്നാണ് കള്ളൻമാർ ചാടീവീഴുന്നതെന്ന് അറിയില്ലല്ലോ?.

പൊലീസുകാർ ഉറക്കത്തിലോ?
നഗരത്തിൽ മാലകള്ളൻമാരും വാഹനമോഷ്ടാക്കളും സജീവമാകുന്നുവെന്ന് റിപ്പോർട്ട് ലഭിച്ചിട്ടും പൊലീസ് ഉറക്കം നടിക്കുകയാണോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കഴിഞ്ഞ മാസം തോണ്ടൻകുളങ്ങര ഭാഗത്ത് ബൈക്ക് മോഷണം നടന്നിരുന്നു. പെട്രോളിംഗ് ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞെങ്കിലും യാതൊന്നും നടന്നില്ലെന്നാണ് ആക്ഷേപം.

Read more topics: robbery, alappuzha,
English summary
robbery case alappuzha thief arrest
topbanner topbanner

More News from this section

Subscribe by Email