Wednesday November 21st, 2018 - 11:41:pm
topbanner

തളിപ്പറമ്പിനെ നടുക്കിയ മോഷണശ്രമങ്ങളില്‍ പങ്കാളികളായവരെക്കുറിച്ചുളള സൂചന നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു

sneha
തളിപ്പറമ്പിനെ നടുക്കിയ മോഷണശ്രമങ്ങളില്‍ പങ്കാളികളായവരെക്കുറിച്ചുളള സൂചന നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു

തളിപ്പറമ്പ്: അടുത്തടുത്ത ദിവസങ്ങളിലായി തളിപ്പറമ്പില്‍ നടന്ന മോഷണശ്രമങ്ങളിലെ പങ്കാളികളെക്കുറിച്ച് സൂചന നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ദേശീയപാതയോരത്തെ മെട്രോ മെഷീന്‍ ടൂള്‍സിന്റെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമിച്ച സംഭവത്തിലെ മോഷ്ടാക്കളുടെ സിസിടിവി കാമറാ ദൃശ്യമാണ് പോലീസ് പുറത്തുവിട്ടത്.

മഞ്ഞ കലര്‍ന്ന വസ്ത്രം ധരിച്ച ഇവരില്‍ ചുറ്റിക പിടിച്ച ഒരാളുടെ മുഖം ഉള്‍പ്പെടെ വ്യക്തമായി കാണുന്നുണ്ടെങ്കിലും പിന്നിലുള്ളയാള്‍ മുഖംമൂടി ധരിച്ച നിലയിലാണ്. പോലീസിന്റെ ലിസ്റ്റിലുള്ള മോഷ്ടാക്കളുടെ ഫോട്ടോകള്‍ വെച്ച് പരിശോധിച്ചെങ്കിലും അവരിലാരുമല്ലെന്ന് വ്യക്തമായിട്ടുണ്ട്.

അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മോഷ്ടാക്കളുടെ വിവറങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 18 ന് പുലര്‍ച്ചെ ഏഴാംമൈല്‍ എടിഎം കവര്‍ച്ചാ ശ്രമത്തിന് പിന്നിലും ഇതേ സംഘമാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

20 ന് പുലര്‍ച്ചെയാണ് മെട്രോ മെഷീന്‍ ടൂള്‍സ് എന്ന കടയുടെ പിന്‍ഭാഗത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ക്കാതെ വശങ്ങള്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാന്‍ ശ്രിമം നടന്നത്. പുലര്‍ച്ചെ 3.45 വരെ രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരം മോഷ്ടാക്കള്‍ സ്ഥലത്തുണ്ടായിരുന്നു.

തളിപ്പറമ്പിലെ മുഹമ്മദ് ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള മെട്രോ മെഷീന്‍ ടൂള്‍സില്‍ നിന്നും കവര്‍ച്ച നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ മോഷ്ടിക്കാനാണ് സംഘം ശ്രമിച്ചതെന്നാണ് പോലീസിന്റെ അനുമാനം. നേരം പുലര്‍ന്നു തുടങ്ങിയതിനാലാകാം ശ്രമം ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. രാത്രികാലങ്ങളില്‍ നഗരത്തില്‍ അടുത്തകാലത്തായി പോലീസ് സാന്നിധ്യം കുറഞ്ഞതാണ് മോഷ്ടാക്കള്‍ക്ക് തുണയായി മാറിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

English summary
robbery attempt in thaliparamba
topbanner

More News from this section

Subscribe by Email