topbanner
Tuesday September 26th, 2017 - 2:11:am
topbanner

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ മൂന്നു റോഡുകൾക്ക് 25 കോടി അനുവദിച്ചു: കെ.സി. വേണുഗോപാൽ

suvitha
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ മൂന്നു റോഡുകൾക്ക് 25 കോടി അനുവദിച്ചു: കെ.സി. വേണുഗോപാൽ

ആലപ്പുഴ: കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ മൂന്നു റോഡുകൾക്ക് 25 കോടി അനുവദിച്ചതായി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. പി.എസ് കവല-ശാന്തി കവല-തവണക്കടവ് വരെയുള്ള എട്ടര കിലോമീറ്റർ റോഡിനു 10.60 കോടിയും കായംകുളം പുതിയിടം -ഗോവിന്ദമുട്ടം പ്രയാർ വഴി ആലുംപീടിക വരെയുള്ള പതിനൊന്നു കിലോമീറ്ററിന് 11.44 കോടിയും കരുനാഗപ്പള്ളി ആലുംപീടിക മുതൽ ആലുംകടവ് വരെയുള്ള നാല് കിലോമീറ്ററിന് മൂന്ന് കോടിയുമാണ്‌ അനുവദിച്ചത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും വിവിധ റോഡ് നവീകരണ പ്രവർത്തികൾക്കായി 81 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും ലഭിച്ചത്. കഴിഞ്ഞ വർഷം 43 കോടിയാണ് ലഭിച്ചത്. 2014-15 സാമ്പത്തിക വർഷം കരുനാഗപ്പള്ളി അമൃതപുരി -അഴീക്കൽ റോഡിനു 13 കോടിയും കേന്ദ്രം അനുവദിച്ചിരുന്നു.

Read more topics: road, fund, loksabha, 25 crores,
English summary
Rs 25 crore has been sanctioned for three roads in Alappuzha Lok Sabha constituency
topbanner topbanner

More News from this section

Subscribe by Email