Tuesday November 13th, 2018 - 10:37:am
topbanner

ശല്യം ചെയ്യാന്‍ വരുന്നവരെ ആദ്യം രണ്ടു പെടയ്ക്കണമെന്ന് ഋഷിരാജ് സിങ്

NewsDesk
ശല്യം ചെയ്യാന്‍ വരുന്നവരെ ആദ്യം രണ്ടു പെടയ്ക്കണമെന്ന് ഋഷിരാജ് സിങ്

കാഞ്ഞങ്ങാട്: 14 സെക്കന്‍ഡ് തന്നെ ഒരാള്‍ തുറിച്ചുനോക്കിയതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിനു കേസെടുക്കാമെന്ന പരാമര്‍ശത്തിന് പിന്നാലെ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് വീണ്ടും രംഗത്ത്.

തന്നെ ശല്യം ചെയ്യാന്‍ വരുന്നവര്‍ക്ക് ആദ്യം രണ്ടു പെടപെടയ്ക്കുകയാണ് വേണ്ടതെന്നാണ് പെണ്‍കുട്ടികളോട് എക്‌സൈസ് കമ്മിഷണറുടെ ഉപദേശം. കാസര്‍കോട് ഉദിനൂര്‍ ഗവ. സ്‌കൂളില്‍ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയിലെ നിര്‍ഭയ പെണ്‍കുട്ടിയുടെ മരണത്തിനു ശേഷം നിയമം കര്‍ശനമാക്കിയതു പരാമര്‍ശിച്ചായിരുന്നു പ്രസംഗം. കുരുമുളകു സ്‌പ്രേ അടക്കം സുരക്ഷാ മുന്‍കരുതലുകള്‍ പെണ്‍കുട്ടികള്‍ ശീലമാക്കണമെന്നും അദ്ദേഹം കഴിഞ്ഞദിവസം ഉപദേശിച്ചിരുന്നു.

 

English summary
rishiraj singh speech kasaragod unidoor school speech
topbanner

More News from this section

Subscribe by Email