Friday February 22nd, 2019 - 12:19:pm
topbanner

ഇരിക്കൂര്‍ ചേടിച്ചേരിയില്‍ ജനവാസ കേന്ദ്രത്തില്‍ തള്ളിയ മാലിന്യം നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചു

SNEHA
ഇരിക്കൂര്‍ ചേടിച്ചേരിയില്‍ ജനവാസ കേന്ദ്രത്തില്‍ തള്ളിയ മാലിന്യം നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചു

ഇരിക്കൂര്‍ : ഇരിക്കൂര്‍ ചേടിച്ചേരിയില്‍ ജനവാസ കേന്ദ്രത്തില്‍ തള്ളിയ മാലിന്യം നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചു. ഇരിക്കൂര്‍ ചേടിച്ചേരി ദേശമിത്രം യു.പി സ്‌കൂളിനും എ.എല്‍.പി സ്‌കൂളിനും സമീപമാണ് ചീഞ്ഞുനാറുന്ന വിവാഹ സല്‍ക്കാരമാലിന്യങ്ങളും സൂപ്പര്‍ മാര്‍ക്കറ്റിലെ മാലിന്യങ്ങളും തള്ളിയനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് ഗ്രാമ പഞ്ചായത്തംഗം സി.വി.പ്രേമലതയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ മാലിന്യ ചാക്കുകള്‍ അഴിച്ചു പരിശോധിച്ചപ്പോഴാണ് കുട്ടാവ് ജങ്ഷനിലെ ഹിജാസ് സൂപ്പര്‍ മാര്‍ക്കറ്റിലെ മാലിന്യങ്ങളും വിവാഹസല്‍ക്കാരമാലിന്യങ്ങളുമാണെന്ന് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതു പ്രകാരം പോലീസ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ വിളിച്ചു വരുത്തി അന്വേഷിച്ചപ്പോള്‍ വിവാഹമാലിന്യം തന്റെതല്ലെന്നും സൂപ്പര്‍മാര്‍ക്കറ്റ് മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു ഗുഡ്‌സ് ഓട്ടോറിക്ഷക്കാരനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അറിയിച്ചു.

ഇന്ന് രാവിലെ ഓട്ടോ ഡ്രൈവറെ സ്ഥലത്തെത്തിച്ച് മാലിന്യങ്ങള്‍ തിരിച്ചെടുപ്പിച്ചു. ചീഞ്ഞുനാറുന്ന വിവാഹ സല്‍ക്കാരമാലിന്യങ്ങള്‍ തള്ളിയവരെ കണ്ടെത്താനുളള ശ്രമം നടന്നു വരികയാണ്. വിവരമറിഞ്ഞ് ജെ,എച്ച.ഐ ന്മാരായ കെ പ്രകാശന്‍, എം.കെ രാജു എന്നിവരും സ്ഥലതെത്തിയിരുന്നു.

സ്ഥാപന ഉടമയില്‍ നിന്നും പിഴ ഈടാക്കുമെന്ന് ഇവര്‍ അറിയിച്ചു. മാസങ്ങളായി ചേടിച്ചേരിഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ നാട്ടുകാര്‍ ശ്രമിച്ചു വരികയായിരുന്നു. സ്‌ക്വാഡുകള്‍ രൂപീകരിച്ച് മുഴുവന്‍ സമയ നിരീക്ഷണമേര്‍പ്പെടുത്താനുളള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Viral News

English summary
resettlets taken back residents irikoor chedichery
topbanner

More News from this section

Subscribe by Email