topbanner
Thursday November 23rd, 2017 - 6:59:am
topbanner
Breaking News

ജലാശയങ്ങളിൽ നിന്ന് വെള്ളം വറ്റിക്കാതെ ചെളി നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു

suvitha
ജലാശയങ്ങളിൽ നിന്ന് വെള്ളം വറ്റിക്കാതെ ചെളി നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു

തളിപ്പറമ്പ്: ജലാശയങ്ങളിൽ നിന്ന് വെള്ളം വറ്റിക്കാതെ ചെളി നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. ജലാശയങ്ങളിൽ - കുളം, കിണർ, ചിറ - അന്തരീക്ഷത്തിൽ നിന്നുമുള്ള പൊടി, നിത്യോപയോഗത്താൽ കലരുന്ന അഴുക്ക്, സമീപത്തുള്ള വൃക്ഷങ്ങളിൽ നിന്ന് കൊഴിയുന്ന ഇലകൾ എന്നിവ കലർന്ന് ചെളിയായി തീർന്ന് അടിത്തട്ടിൽ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ വയ്യാത്ത പ്രതിഭാസമാണ്. ഇത് വെള്ളത്തിന്റെ അളവിനെയും ഗുണത്തെയും ജലജന്തുക്കളെയും സാരമായി ബാധിക്കുന്നു.

ചെറിയ കുളം, കിണർ എന്നിവ കാലാകാലങ്ങളിൽ വേനൽകാലത്ത് വറ്റിച്ച് ചെളി നീക്കം ചെയ്യുകയാണ് പതിവ്. എന്നാൽ വ്യാപ്തം കൊണ്ടും ചുറ്റുവട്ടമുള്ള കിണർ, കുളം എന്നിവകളിലെ ജലനിരപ്പിന് വന്നേക്കാവുന്ന ആഘാതം/വിപരീതാനുഭവം കൊണ്ടും ഇൗ പ്രക്രിയ വലിയ ജലാശയങ്ങളിൽ അസാദ്ധ്യമാണ്. ഇൗയൊരു സ്ഥിതിവിശേഷത്തിലാണ് തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രച്ചിറ. തെക്ക്-പടിഞ്ഞാറ് ചായ്വുള്ള തളിപ്പറമ്പ് ദേശത്തിന്റെ തെക്ക്-പടിഞ്ഞാറ് മൂലയിൽ ഏറ്റവും താഴ്ന്ന പ്രദേശത്താണ് ഇൗ ജലാശയം.

വിസ്തീർണ്ണം 4.2 ഏക്കർ. ജലവിതാനം 4 മീറ്റർ. ശരാശരി സംഭരണ ശേഷി 64,000 ഘനമീറ്റർ, 64,00,00,00 ലിറ്റർ. ഇതിൽ 40% ചെളി, മുകളിൽ 40000 ഘനമീറ്റർ (ങ3) വെള്ളം. ഇത്രയും കൂടിയ അളവിലുള്ള വെള്ളം ഒഴുക്കി കളഞ്ഞാൽ വരാവുന്ന നഷ്ടവും ആഘാതവും കണക്കിലെടുത്ത്, വെള്ളം നീക്കംചെയ്യാതെ ചെളി നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ “ ചെളിയുടെ വിതാനത്തിലേക്ക് ഒരു പ്രത്യേക പമ്പ് ഇറക്കി ചെളിയെ വലിച്ചെടുത്ത് വെളിയിൽ കൊണ്ടുവരിക”.

ഇൗ പമ്പിന്റെ പ്രത്യേകതകൾ- വെള്ളത്തിനടിയിലും പ്രവർത്തിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോർ, ചെളി പമ്പ് ചെയ്യാൻ കഴിയുന്ന പമ്പ്, കട്ടിയേറിയ ചെളിയെ പമ്പ് ചെയ്യാൻ പാകത്തിലാക്കാനുള്ള കട്ടർ. പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് നിർമ്മിച്ച ഒരു പ്ലാറ്റ്ഫോമിൽ നിന്ന് ചെളിയുടെ വിതാനത്തിലേക്ക് ഇറക്കി നിർത്തിയിരിക്കയാണ് പമ്പ്. പമ്പ് പ്രവർത്തിക്കുമ്പോൾ മുകളിലുള്ള വെള്ളത്തിന് ഇളക്കം തട്ടാതെ ചെളിയെ മാത്രം വലിച്ചെടുത്ത് പൈപ്പ് വഴി വെളിയിലേക്ക് എത്തിക്കുന്നു. പമ്പിന്റെ ചുറ്റുവട്ടത്തിലുള്ള ചെളി വെളിയിലെടുത്തു കഴിഞ്ഞാൽ വെള്ളം പമ്പ് ചെയ്യാൻ തുടങ്ങും.

അപ്പോൾ പ്ലാറ്റ്ഫോം-പമ്പ്, ചെളിയുള്ള സ്ഥലത്തേക്ക് മാറ്റിയാൽ വെള്ളം മാറി ചെളി വരാൻ തുടങ്ങും.
പരീക്ഷണാടിസ്ഥാനത്തിൽ മണിക്കൂറിൽ 6000 ലിറ്റർ ശേഷിയുള്ള പമ്പാണ് പ്രവർത്തിപ്പിച്ചിരിക്കുന്നത്. 24,000,000 ലിറ്റർ ചെളി നീക്കം ചെയ്യാനായി കൂടുതൽ പമ്പ്/പ്ലാറ്റ്ഫോമുകൾ പ്രവർത്തിപ്പിക്കണം. ജലവിതാനത്തിനിന് മാറ്റം വരാതിരിക്കാനായി, മഴക്കാലത്തുമാത്രമേ ഇൗ പ്രക്രിയ നടത്തുകയുള്ളു. അതിനാൽ കൂടുതൽ സമയവും എടുക്കും.

English summary
Methods for removal of mud have been diluted without water draining from the water bodies
topbanner topbanner

More News from this section

Subscribe by Email