Sunday June 24th, 2018 - 4:28:pm
topbanner
Breaking News

അട്ടപ്പാടിയില്‍ 12വയസുകാരിയെ പീഡിപ്പിച്ചക്കേസിലെ പ്രതി പോലീസ് ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെട്ടു

rajani v
അട്ടപ്പാടിയില്‍ 12വയസുകാരിയെ  പീഡിപ്പിച്ചക്കേസിലെ പ്രതി പോലീസ് ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെട്ടു

അട്ടപ്പാടി: അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ചക്കേസിലെ പ്രതി പോലീസ് ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെട്ടു. മണ്ണാര്‍ക്കാട് കോടതിയ്ക്ക് മുന്നിലാണ് സംഭവം. ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

ഇയാളും കൂട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.19ന് വീട്ടില്‍ നിന്ന് അമ്പലത്തിലേയ്ക്ക് പോയ പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്നാണ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.

Read more topics: rapecase, accused, escape
English summary
rapecase accused escape

More News from this section

Subscribe by Email