Thursday March 21st, 2019 - 1:21:am
topbanner
topbanner

തൃശ്ശൂരിൽ വികലാംഗയ്ക്ക് നേരെ മാനഭംഗ ശ്രമം : പ്രതി പോലീസ് പിടിയിൽ

princy
തൃശ്ശൂരിൽ വികലാംഗയ്ക്ക് നേരെ മാനഭംഗ ശ്രമം : പ്രതി പോലീസ് പിടിയിൽ

തൃശ്ശൂർ:വികലാംഗയായ സ്‌ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി ദുരുദ്ദേശ്യത്തോടെ മാനഹാനി വരുത്താന്‍ ശ്രമിച്ച യുവാവിനെ വാടാനപ്പള്ളി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. തളിക്കുളം തമ്പാന്‍കടവ്‌ ചക്കി മണികണ്‌ഠനാണ്‌(40) അറസ്റ്റിലായത്‌. കഴിഞ്ഞ എട്ടിന്‌ രാത്രി എട്ടരയോടെയാണ്‌ കേസിനാസ്‌പദമായ സംഭവം.

തളിക്കുളത്ത്‌ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന വികലാംഗയായ സ്‌ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി അവരെ മാനഹാനി വരുത്താന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തപ്പോള്‍ സ്‌ത്രീയുടെ വൈകല്യമുള്ള കാലില്‍ അടിച്ച്‌ പരുക്കേല്‍പ്പിച്ചുവെന്നും പോലീസ്‌ പറഞ്ഞു. ഇയാള്‍ സ്‌റ്റേഷന്‍ പരിധിയിലെ റൗഡിയാണെന്നും ഭാര്യയും ഇയാള്‍ക്കെതിരേ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ്‌ പ്രതിയെ പിടികൂടിയതെന്നും പോലീസ്‌ പറഞ്ഞു.

Viral News

Read more topics: trissure, rape, attempt
English summary
rape attempt against handicapped woman police arrested the accused
topbanner

More News from this section

Subscribe by Email