Thursday September 20th, 2018 - 2:33:pm
topbanner
Breaking News

കടബാധ്യതയെ തുടര്‍ന്ന് ഏലം കര്‍ഷകന്‍ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു

NewsDesk
കടബാധ്യതയെ തുടര്‍ന്ന് ഏലം കര്‍ഷകന്‍ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു

രാജാക്കാട്: രാജാക്കാടിനടുത്ത് പൂപ്പാറയില്‍ ഏലം കര്‍ഷകന്‍ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. സ്വയം ചിതയൊരുക്കി ജീവനൊടുക്കുകയായിരുന്നു. പൂപ്പാറ വട്ടത്തൊട്ടിയില്‍ ഏലം കര്‍ഷകനായ വിജയനാണ് (64) മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോടു ചേര്‍ന്നുള്ള പുരയിടത്തില്‍ ഇന്നു രാവിലെയാണ് വിജയനെ മരിച്ച നിലയില്‍ കണ്ടത്. സ്വയം ഒരുക്കിയ ചിതയില്‍ മൃതദേഹം പൂര്‍ണമായും കത്തിയെരിഞ്ഞിരുന്നു.

ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയം നോക്കിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ക്ഷേത്രത്തില്‍ ഉത്സവമായതിനാല്‍ ഭാര്യ കൗസല്യയും മക്കളും തറവാട്ടുവീട്ടിലായിരുന്നു. വീടിനോടു ചേര്‍ന്നു വിറക് അടുക്കി വച്ചിരുന്നു. ഈ വിറകിനു മുകളില്‍ കയറി കിടന്ന് വിജയന്‍ തീ കൊളുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം. പൂര്‍ണമായും കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ചന്ദനത്തിരിയും കര്‍പ്പൂരവും പൊലീസ് കണ്ടെടുത്തു.

രാവിലെ ഭാര്യയും മക്കളും വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഭാര്യ കൗസല്യയുടെ ചികിത്സയെ തുടര്‍ന്ന് വിജയന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ശാന്തന്‍പാറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. രാജേഷ്, രതീഷ്, ബിന്ദു എന്നിവര്‍ മക്കളാണ്.

ജിഷ്ണുവിന്റെ കാന്‍സര്‍ ഗുരുതരമാക്കിയത് ലക്ഷ്മി തരുവും മുള്ളാത്തയും

ശ്രീശാന്തിനെ തിരുവനന്തപുരത്തിറക്കിയത് ശിവകുമാറുമായുള്ള വോട്ടുകച്ചവടത്തിന്?

കണ്ണൂര്‍; വാടകമുറിയില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍

Read more topics: rajakkad, farmer, suicide
English summary
rajakkad farmer suicide
topbanner

More News from this section

Subscribe by Email