Wednesday December 19th, 2018 - 11:13:am
topbanner

തോരാമഴ; വയനാട് ജില്ല ദുരിതക്കയത്തിൽ

bincy
തോരാമഴ; വയനാട് ജില്ല ദുരിതക്കയത്തിൽ

വയനാട്: രണ്ടു ദിവസങ്ങളായി പെയ്യുന്ന തോരാമഴ വയനാടിനെ മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള വെള്ളപ്പൊക്കക്കെടുതിയിലാഴ്ത്തി. ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി പോലീസിന്റെയും ഫയർഫോഴ്സിന്റെയും സഹകരണത്തോടെ റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ മുഴുവൻ വകുപ്പുകളും സംവിധാനങ്ങളും ഒറ്റക്കെട്ടായി വെള്ളപ്പൊക്ക-മണ്ണിടിച്ചിൽക്കെടുതിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ചെന്നൈയിൽ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേന, കണ്ണൂരിൽ നിന്നുള്ള ഡി.എസ്.സി, എന്നിവയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സുരക്ഷാ ഭീഷണിയുള്ള എല്ലാ താഴ്ന്ന പ്രദേശങ്ങളിൽനിന്നും മുൻകരുതലെന്ന നിലയിൽ നിവാസികളെ മാറ്റിപാർപ്പിച്ചു. പൊഴുതന, ആനോത്ത് എന്നിവിടങ്ങളിൽനിന്ന് ഇരുപത് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

പാളക്കൊല്ലി കോളനി നിവാസികളെ പുൽപ്പള്ളി വിജയ എൽ.പി.സ്കൂളിലേക്ക് മാറ്റി. പൊഴുതന, ആറാട്ടുതറ എന്നിവിടങ്ങളിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. മടത്തുംപാറ കോളനി നിവാസികളെ തെങ്ങുംമുണ്ട ജി.എൽ.പി. സ്കൂളിലേക്ക് മാറ്റി. ഒളിവയൽ, അത്തിനിലം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശവാസികളെ മീനങ്ങാടി എൽ.പി.സ്കൂളിലേക്ക് മാറ്റി.

മാറിത്താമസിക്കാൻ കൂട്ടാക്കാതിരുന്ന കാക്കത്തോട് കോളനി നിവാസികളെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. വെള്ളം ഇറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾ വീടുകളിലേക്ക് തിരിച്ചുപോയി തുടങ്ങിയിട്ടുണ്ട്. കുഴിനിലം വൃദ്ധ മന്ദിരം അന്തേവാസികളെ മാന്തവാടി സെന്റ് തോമസ് യു.പി.സ്കൂളിലേക്ക് മാറ്റി.

ചാമേരിപൊയിൽ ഹോസ്റ്റൽ, ചെറുപുഴ, വാരാമ്പറ്റ, പുതുശ്ശേരിക്കടവ് എന്നിവിടങ്ങളിടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിച്ചു. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശക്തമായ മഴവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. അതിനാൽ മഴ മാറുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Read more topics: wayanad, district, rain
English summary
rain in wayanad district
topbanner

More News from this section

Subscribe by Email