Tuesday November 13th, 2018 - 10:20:pm
topbanner

തീവ്രമായ മഴ: കോട്ടയത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

bincy
തീവ്രമായ മഴ: കോട്ടയത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കോട്ടയം : തീവ്രമായ മഴയുടെ സാഹചര്യത്തില്‍ കോട്ടയത്ത് ആഗസ്റ്റ് 11 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത് .മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ എപ്പോഴും ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത്. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നത് മാതാപിതാക്കള്‍ തടയണം.

(കെ.ഐ.ഒ.പി.ആര്‍-1713/18) 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും
ജില്ലയിലെ ആര്‍.ഡി.ഒ ഓഫീസുകളും താലൂക്ക് ഓഫീസുകളും എല്ലാ വില്ലേജ് ഓഫീസുകളും ഇന്നും (ആഗസ്റ്റ് 11) നാളെയും (ആഗസ്റ്റ് 12) 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും. ബലിതര്‍പ്പണത്തിന് പോകുന്നവര്‍ ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  

Read more topics: Kottayam, rain, Severe, Alert
English summary
rain Severe Alert for Kottayam
topbanner

More News from this section

Subscribe by Email