Thursday September 20th, 2018 - 8:20:am
topbanner
Breaking News

മതിയായ രേഖയില്ലാത്ത 20,59,000 രൂപ ട്രെയിന്‍ യാത്രക്കാരനില്‍ നിന്ന് പിടികൂടി

dil
മതിയായ രേഖയില്ലാത്ത 20,59,000 രൂപ ട്രെയിന്‍ യാത്രക്കാരനില്‍ നിന്ന് പിടികൂടി

കണ്ണൂര്‍: മതിയായ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 20,59,000 രൂപ ട്രെയിന്‍ യാത്രക്കാരനില്‍ നിന്ന് റെയില്‍വേ പോലീസ് പിടിച്ചെടുത്തു. മംഗള എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് ബട്കല്‍ സ്വദേശി അര്‍മര്‍ മുഹമ്മദ് അസ്‌വാക്കിനെ കണ്ണൂരില്‍ വെച്ച് പിടികൂടിയത്.

ട്രെയിനില്‍ പരിശോധന നടത്തുന്നതിനിടെയാണ് യുവാവിന്റെ ബാഗിലുണ്ടായ പണം കണ്ടെത്തിയത്. കാസര്‍കോട് നിന്ന് തിരൂരിലേക്ക് പോകുകയായിരുന്നു അര്‍മര്‍. കുഴല്‍പണമാണെന്ന് പോലീസ് സംശയിക്കുന്നു.

പ്രതിയെയും പണവും ഇന്ന് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. റെയില്‍വെ എസ് ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലക്ഷങ്ങള്‍ പിടിച്ചെടുത്തത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട്‌കെട്ടുകളാണ് ബാഗിലുണ്ടായിരുന്നത്.

English summary
railway police found illegal money
topbanner

More News from this section

Subscribe by Email