Friday August 17th, 2018 - 11:35:am
topbanner

റെയിൽ റോക്കോ: റെയിൽവേ നിശ്ചലമായി

Neethu
റെയിൽ റോക്കോ: റെയിൽവേ നിശ്ചലമായി

ആലപ്പുഴ: റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, നിയമന നിരോധനം പിൻവലിക്കുക, പെട്രോൾ ഡീസൽ വില വർധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക എന്നീ മുദ്രാവാഖ്യങ്ങളുയർത്തി ഡിവൈഎഫ്എെ രാജ്യ വ്യാപകമായി സംഘടിപ്പിച്ച "റെയിൽ റോക്കോ" സമരം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ നടന്നു ഐലന്റ്‌ എക്‌സ്‌പ്രസ്സ് തടഞ്ഞു കൊണ്ട് ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുത്ത സമരം ഡിവൈഎഫ്എെ ജില്ലാ സെക്രട്ടറി അഡ്വ. മനു സി പുളിക്കൽ ഉൽഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ അഡ്വ. എം എം അനസ് അലി അദ്ധ്യക്ഷനായി, സംസ്ഥാന കമ്മറ്റി അംഗം അഡ്വ ബിബിൻ സി ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ആർ രാജേഷ് എംഎൽഎ, കെ ടി മാത്യു, കെ സുമ ജില്ലാ ട്രെഷറർ ആർ രാഹുൽ, ജില്ലാ ജോയിൻ സെക്രട്ടറി ലിജിൻ കുമാർ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ ഷാനവാസ്‌, ഉദേഷ് വി കൈമൾ, സി ടി വിനോദ്, എ സ്വരരാജ്, എ എസ് അജിത് എന്നിവർ സംസാരിച്ചു.

Read more topics: alappuzha, rail roko, train, service,
English summary
rail roko strack in alappuzha
topbanner

More News from this section

Subscribe by Email