Tuesday September 25th, 2018 - 10:45:am
topbanner

കൽപ്പാത്തി തേരു തള്ളാൻ ആനയ്ക്കൊപ്പം ഇനി യന്ത്രം കൂടി

RAsh
കൽപ്പാത്തി തേരു തള്ളാൻ ആനയ്ക്കൊപ്പം ഇനി യന്ത്രം കൂടി

പാലക്കാട്: ദേവരഥങ്ങൾ ഉരുട്ടാൻ ഇനി കൽപാത്തിയിൽ യന്ത്രം കൂടി. മരച്ചക്രത്തിൽ നിന്ന് ഉരുക്കുചക്രത്തിലേക്കു മാറിയ തേരു തള്ളാൻ ആനയ്ക്കൊപ്പം യന്ത്രം കൂടി ഉണ്ടാകും. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കൽപാത്തി രഥോത്സവത്തിൽ രണ്ട് ആനകൾ പതിവു സാന്നിധ്യമാണ്.

ഭക്തർ മുന്നിൽ നിന്നു തേരു വലിക്കുമ്പോൾ പിന്നിൽ നിന്ന് ആന തള്ളും. ഉത്സവത്തിന് ആനകളെ ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണങ്ങൾ പരിഗണിച്ചാണ് ഇത്തവണ മണ്ണുമാന്തി യന്ത്രം കൂടി ഉപയോഗിക്കുന്നത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയുടെ തേര് ഇതു വരെ മരച്ചക്രത്തിലാണു നീങ്ങിയിരുന്നത്.

ഇക്കൊല്ലമാണ് ഉരുക്കുചക്രം ഘടിപ്പിച്ചത്. പരീക്ഷണ പ്രദക്ഷിണം കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കി. ഇത്തവണ രഥോത്സവത്തിന്റെ രണ്ടാം നാളിൽ ആനയ്ക്കൊപ്പം യന്ത്രവുമുണ്ടാകും. ഇക്കാര്യം ക്ഷേത്രം ഭാരവാഹികൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ രഥോത്സവങ്ങളിൽ സാധാരണയായി യന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതേ മാതൃകയാണു കൽപാത്തിയിലും നടപ്പാക്കുന്നത്. ഈ തവണ ഒരു ആന മാത്രമേ ഉണ്ടാകൂ.

English summary
radholsavam palakkad electronic mechene for radham pushing
topbanner

More News from this section

Subscribe by Email