Saturday September 22nd, 2018 - 10:40:pm
topbanner

പുതിയപാലത്തെ വലിയപാലം നിര്‍മാണം; സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 26 കോടി

NewsDesk
പുതിയപാലത്തെ വലിയപാലം നിര്‍മാണം;  സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 26 കോടി

പുതിയപാലത്ത് വലിയപാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 26 കോടി രൂപ അനുവദിച്ചതായും ഫെബ്രുവരിയില്‍ ശിലാസ്ഥാപനം നടത്തുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനില്‍പ്പെട്ട വിവിധ റോഡുകളുടെ ഒറ്റത്തവണ പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പുതിയപാലം-ചാലപ്പുറം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫ്രാന്‍സിസ് റോഡ്-മാങ്കാവ് റോഡ് പ്രവൃത്തി ആരംഭിക്കുന്നതിനും നടപടിയായി. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡ് നവീകരിക്കുന്നത്. കോടതി കോംപ്ലക്‌സ് കെട്ടിടനിര്‍മ്മാണത്തിലെ ബാക്കിയുളള പ്രവൃത്തികള്‍ ഉടന്‍ പുനരാരംഭിക്കുന്നതിന് ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കും. പന്നിയങ്കര ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. ഈ മാതൃകയിലുളള പ്രവൃത്തി ആറ് മാസത്തിനകം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പഞ്ചായത്ത്-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ അധ്യക്ഷത വഹിച്ചു.

പി.ഡബ്ലു.ഡി. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ കെ.വി. ആസഫ്, പി.ഡബ്ലു.ഡി. റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.വി. ഹബീബ് റഹ്മാന്‍, കെ.യു.ആര്‍.ഡി.എഫ്.സി. ചെയര്‍മാന്‍ കെ. മൊയ്തീന്‍കോയ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി. ഉഷാദേവി, അഡ്വ.ജി.സി. പ്രശാന്ത്, സക്കറിയ പി. ഹുസൈന്‍, കെ. ശ്രീകുമാര്‍, എം.പി. മൊയ്തീന്‍ബാബു, അഡ്വ. കാര്‍ത്ത്യായനി, സി.പി. ഉസ്മാന്‍, പി. ദിവാകരന്‍, ഇ,കെ. ഇസ്ഹാഖ്, പി.ടി സന്തോഷ് കുമാര്‍ സംസാരിച്ചു.

English summary
puthiya palam bridge kozhikkode inauguration
topbanner

More News from this section

Subscribe by Email