topbanner
Wednesday February 21st, 2018 - 2:51:pm
topbanner
Breaking News

കേരള നടനം പുസ്തകം പ്രകാശനം ചെയ്തു

Neethu
കേരള നടനം പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ചിത്രമോഹൻ രചിച്ചു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരള നടനം പുസ്തകം പ്രകാശനം ഭാരത് ഭവനിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും കവിയുമായ പ്രഭാവർമ നിർവഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ടം ഡയറക്ടർ ഡോ. ഏറ്റുമാനൂർ പി കണ്ണൻ പുസ്തകം ഏറ്റുവാങ്ങി.

പ്രഭാവർമയുടെ ശ്യാമമാധവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കേരള നടനം നൃത്താവിഷ്‌കാരവുമുണ്ടായി. ഭാരത് ഭവൻ ശെമ്മാങ്കുടി ഹാളിൽ നടന്ന പരിപാടിയിൽ കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. കവി ഡോ.ബിജു ബാലകൃഷ്ണൻ പുസ്തക പരിചയം നടത്തി. ഗ്രന്ഥകാരി ചിത്ര മോഹൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ എൻ ജയകൃഷ്ണൻ സ്വാഗതവും റിസർച്ച് ഓഫീസർ റാഫി പൂക്കോം നന്ദിയും പറഞ്ഞു. 80 രൂപയ്ക്ക് പുസ്തകം വില്പനശാലകളിൽ ലഭ്യമാണ്.

Read more topics: thiruvanandapuram, book, publish
English summary
publishing on kerala nadanam book
topbanner

More News from this section

Subscribe by Email