Tuesday September 18th, 2018 - 7:16:pm
topbanner
Breaking News

വിഷരഹിത പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

suvitha
വിഷരഹിത പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

വയനാട്: വിഷരഹിത പച്ചക്കറികൾ വിലക്കുറവിൽ സാധാരണ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഒാണത്തിന് ഒരു മുറം പച്ചക്കറി എന്ന സന്ദേശവുമായി ആരംഭിച്ച ഒാണം സമൃദ്ധി ഒാണം -ബക്രീദ് ചന്തയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒാണം- ബക്രീദ് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടൻ നടത്താൻ സർക്കരിന് കഴിഞ്ഞു. ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതോടൊപ്പം ക്ഷേമ പെൻഷൻ വർധിപ്പിക്കാനും സർക്കാരിൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. 

മാനന്തവാടി എംഎൽഎ ഒ.ആർ.കേളു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഒാഫിസർ ഷാജൻ തോമസ്, വി.എഫ്.പി. സി.കെ ജില്ലാ മാനേജർ കെ. ജയരാജ് ജോസഫ് ജോസഫ് ,ഹോർട്ടികോർപ്പ് മാനേജർ ഇൻ ചാർജ് കെ.രതീഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി. എച്ച് .മെഹർബാൻ, പി.കെ.ബാബു പടിക്കമാലിൽ എന്നിവർ സംസാരിച്ചു . നാടൻ പച്ചക്കറികൾ മുപ്പത്് ശതമാനം വിലക്കുറവിൽ മേളയിൽ ലഭ്യമാകും.

മറ്റു പച്ചക്കറികൾ പത്ത് ശതമാനം വിലക്കുറവിലുമാണ് വിപണിയിൽ നൽകുന്നത്. ആകെ 30 മാർക്കറ്റുകളാണ് ജില്ലയിൽ തുടങ്ങിയിട്ടുള്ളത്. ഇതിൽ 23 എണ്ണം കൃഷിവകുപ്പും 7 എണ്ണം ഹോട്ടികോർപും വി.എഫ.്പി.സി.കെയും ചേർന്നാണ് നടത്തുന്നത്. എല്ലാ നഗരസഭകളിലും രണ്ടു വീതവും പഞ്ചായത്തുകളിൽ ഒാരോന്നും ഒാണച്ചന്തകൾ തുടങ്ങിയിട്ടുണ്ട്. സെപ്തംബർ 3 വരെ ഇൗ ചന്തകൾ പ്രവർത്തിക്കും . രാവിലെ 8 മണി മുതൽ വൈകുന്നേരം 7മണി വരെയാണ് ചന്തയുടെ പ്രവർത്തന സമയം.

English summary
Commitment to provide low-cost vegetables: kadannappally ramachandran
topbanner

More News from this section

Subscribe by Email