Monday November 19th, 2018 - 6:52:am
topbanner

കണ്ണൂരിൽ വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയാൻ സ്കൂളുകളിൽ ജാഗ്രതാ സമിതി ആരംഭിക്കും

princy
കണ്ണൂരിൽ വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയാൻ സ്കൂളുകളിൽ ജാഗ്രതാ സമിതി ആരംഭിക്കും

കണ്ണൂർ :വിദ്യാർഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് സ്കൂളുകളിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നു.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി. ലഹരിയിൽ നിന്ന് വിമുക്തി, കൈകോർക്കുക ജീവിതത്തിനായി എന്ന മുദ്രാവാക്യമുയർത്തി എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകൾ, സ്കൂൾ പിടിഎ ഭാരവാഹികൾ, സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ എെആർപിസി എന്നിവയെ ഉൾപ്പെടുത്തിയാണ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം. ഇതിനായി ജില്ലയിലെ 171 ഹയർസെക്കന്ററി സ്കൂളുകളിൽ നവംബർ 30 ന് മുമ്പായി സമിതികൾ രൂപീകരിക്കും.

ജില്ലാ പഞ്ചായത്ത് അംഗം ചെയർമാൻ ആയ കമ്മറ്റിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എക്സൈസ,്പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, എെആർപിസി കൺവീനർ, വാർഡ് മെമ്പർ, പി എച്ച് സി ഡോക്ടർ, വിദ്യാർഥി പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും.ജാഗ്രതാ സമിതിയുടെ പ്രവർത്തനത്തിനായി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. മൊഡ്യൂൾ അനുസരിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘടനം നവംബർ 12 ന് സിറ്റി ഗവ.ഹയർസെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവ്വഹിക്കും. ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കളുടെ ഉറവിടങ്ങൾ കണ്ടെത്തി തടയാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി രക്ഷിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകും.

 

Read more topics: kannur, schools, prevent, alcohol
English summary
In kannur the alert group will be set up at schools to prevent the use of alcohol
topbanner

More News from this section

Subscribe by Email