Sunday November 18th, 2018 - 9:23:am
topbanner

പാലക്കാട് റൂട്ടിലെ സ്വകാര്യബസ് സമരം മാറ്റി

fasila
പാലക്കാട് റൂട്ടിലെ സ്വകാര്യബസ് സമരം മാറ്റി

തൃശൂര്‍: റോഡിന്റെ മോശം അവസ്ഥയില്‍ പ്രതിഷേധിച്ച് തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഇന്നു മുതല്‍ നടത്താനിരുന്ന സമരത്തില്‍ നിന്ന് സ്വകാര്യ ബസുടമകള്‍ പിന്‍മാറി. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുമായി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഇന്നു മുതല്‍ വടക്കഞ്ചേരി വരെ സര്‍വീസ് നടത്തിയ ശേഷം നിര്‍ത്തിവെയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചില ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ സമരത്തില്‍ നിന്ന് താല്‍കാലികമായി ബസുടമകള്‍ പിന്‍മാറുകയായിരുന്നു. ഗതാഗതക്കുരുക്കിന് പ്രധാന കാരണമായ ട്രെയിലര്‍, കണ്ടെയ്‌നര്‍ ലോറികള്‍ രാവിലെ ആറു മുതല്‍ വൈകീട്ട് എട്ടു വരെ റോഡരികില്‍ പിടിച്ചിടും.

സര്‍വീസ് റോഡുകളിലൂടെ കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കും. സ്വകാര്യ ബസുകള്‍ക്കെതിരെ അനാവശ്യമായി കേസുകള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കും തുടങ്ങിയ ഉറപ്പുകളാണ് സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കിയത്. നേരത്തെ കലക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു.

തുടര്‍ന്നാണ് സിറ്റി പോലിസ് കമ്മീഷണറുമായി ചര്‍ച്ച നടത്താന്‍ വഴിതുറന്നത്. കെ. രാജന്‍ എംഎല്‍എ, കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കുഴുപ്പില്‍, ബി.ഒ. ജോണ്‍സണ്‍, പി.പി. ജോസ്, നന്ദകുമാര്‍, ബിപിന്‍ ആലപ്പാട്ട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Read more topics: palakkad route, private bus, strike
English summary
private bus strike on palakkad route has been changed
topbanner

More News from this section

Subscribe by Email