Monday September 24th, 2018 - 1:14:pm
topbanner

ഭരണകൂടത്തെ നോക്കുകുത്തിയാക്കി നിരത്തുകള്‍ കൈയേറി സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു

rajani v
ഭരണകൂടത്തെ നോക്കുകുത്തിയാക്കി നിരത്തുകള്‍ കൈയേറി സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു

ആലപ്പുഴ: നിരത്തുകള്‍ കൈയേറി സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു. നടപടിയെടുക്കാതെ ഭരണകൂടം ആലപ്പുഴ, ഇരട്ടകുളങ്ങര, മണ്ണഞ്ചേരി ,കടപ്പുറം റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസുകളാണ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കി ചീറി പായുന്നത്.

ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ് പല സ്വകാര്യബസുകളും ഓടുന്നത്. അതുകൊണ്ട് തന്നെ സമയക്രമം പാലിക്കാനായി ഓടുമ്പോള്‍ വാഹനത്തിലിരിക്കുന്ന യാത്രക്കാരുടെ ജീവന്‍ ഡ്രൈവര്‍മാര്‍ കണക്കിലെടുക്കാറില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം പുന്നപ്രയില്‍ നടന്ന അപകടം.

മല്‍സരയോട്ടത്തിനൊടുവില്‍ നൈനാസ് എന്ന സ്വകാര്യ ബസിനു പിന്നില്‍ യാസീന്‍ എന്ന ബസിന്റെ ഡ്രൈവര്‍ അമിത വേഗതയിലെത്തി ഇടിപ്പിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞടക്കം 20 പേര്‍ക്ക് പരിക്കേറ്റ ഈ അപകടത്തിന്റെ കാരണക്കാരനായ ഡ്രൈവറെ നിസാര കുറ്റം ചുമത്തി പോലീസ് ജാമ്യത്തില്‍ വിടുകയായിരുന്നു.പല തവണ അപകടങ്ങള്‍ക്ക് കാരനായ ഈ ഡ്രൈവര്‍ കഞ്ചാവു കേസിലും പ്രതിയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇത്തരക്കാരെ വീണ്ടും ഡ്രൈവര്‍മാരായി വിട്ടത് പോലീസിന്റെ വീഴ്ചയായാണ് കരുതുന്നത്. ഇയാളുടെ ലൈസന്‍സ് റദ്ദുചെയ്യാന്‍ പോലീസ് നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്. യാത്രക്കാരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയുള്ള ഇത്തരം ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടവും ഇതുവരെ തയാറായിട്ടില്ല.

പല തവണ അപകടം വരുത്തിവെച്ച ഡ്രൈവര്‍മാര്‍ ഇപ്പോഴും സ്വകാര്യ ബസുകളില്‍ ജോലിച്ചെയ്യുന്നുണ്ട്. നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടവും പോലീസും പല തവണ പ്രഖ്യപനം നടത്തിയിട്ടുണ്ടെങ്കിലും യാത്രക്കാര്‍ മരണമടഞ്ഞിട്ടു പോലും ഒരു നടപടിയും ഭരണകൂടം സ്വീകരിച്ചിട്ടില്ല. ഇതിനു മാറ്റം വരുത്താന്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം

 

Read more topics: private bus, service, issue
English summary
private bus service issue
topbanner

More News from this section

Subscribe by Email